മകരവിളക്ക് ഉത്സവത്തിനായി ശബരിമല ഇന്ന് തുറക്കും; നിരോധനാജ്ഞ നീട്ടി

മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് തുറക്കും.മേല്‍ശാന്തി വി.എന്‍ വാസുദേവന്‍ നമ്പുതിരിയുടെ കാര്‍മിത്വത്തിലാണ് നട തുറക്കുന്നത്.

തുടര്‍ന്ന് പതിനെട്ടാം പടി ഇറങ്ങി ആഴി തെളിച്ചതിനു ശേഷം മാത്രമേ അയ്യപ്പന്മാരെ കയറ്റി വിടു. ഇന്ന് പ്രത്യേക പൂജകളൊന്നും ഉണ്ടായിരിക്കില്ല.

6.20ന് ദീപാരാധനയ്ക്കുശേഷം രാത്രി 11ന് ഹരിവരാസനത്തോടെ അടയ്ക്കുന്ന നട തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നിനാണ് തുറക്കുന്നത്.

തുടര്‍ന്ന് 3.15 മുതല്‍ ഉച്ചയ്ക്ക് 12 മണിവരെ നെയ്യഭിഷേകം നടക്കും.ജനുവരി 14നാണ് മകരവിളക്ക് മഹോത്സവം.

അതേ സമയം യുവതീപ്രവേശ വിധിയുടെ പശ്ചാത്തലത്തില്‍ നിരോധനാജ്ഞ ജനുവരി അഞ്ച് വരെ നീട്ടി പത്തനംതിട്ട ജില്ലാ കളക്ടര്‍ പിബി നുഹ് ഉത്തരവായി.

മകരവിളക്ക് ആഘോഷം കഴിഞ്ഞ് നടയടയ്ക്കുന്ന ജനുവരി ഇരുപതാം തീയതി വരെ നിരോധനാജ്ഞ നീട്ടണമെന്ന് പോലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് നിരോധനാജ്ഞ നീട്ടിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News