വനിതാ മതിലിന്റെ ചുവരെഴുത്തില്‍ കരിഓയില്‍ ഒഴിച്ചു

കൊല്ലം: വനിതാ മതിലിന്റെ ചുവരെഴുത്തില്‍ കരിഓയില്‍ ഒഴിച്ചു. കൊല്ലം പോരുവഴി ശാസ്താംനടയില്‍ കെപിഎംഎസ് എഴുതിയ ചുവരെഴുത്തിലാണ് സാമൂഹിക വിരുദ്ധര്‍ കരി ഓയില്‍ ഒഴിച്ചത്.

കേരളത്തെ ഭ്രാന്താലയമാക്കരുതെന്ന നവോത്ഥാന സന്ദേശവും കരിഓയില്‍ ഒഴിച്ച് അലങ്കോലമാക്കി. വര്‍ഗീയ ശക്തികളാണ് ഇതിനു പിന്നിലെന്ന് കെപിഎംഎസ് ആരോപിച്ചു.

കരിഓയില്‍ ഒഴിച്ചതിനെതിരെ പ്രതിഷേധം ശക്തമാണ്. വനിതാ മതിലിനെതിരെ പ്രചരണം നടത്തുന്നവര്‍ വിറളി പൂണ്ടാണ് സംഘര്‍ഷത്തിന് ശ്രമിക്കുന്നതെന്നും കെപിഎംഎസ് ആരോപിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News