വെറും 101 രൂപ ഡൌണ്‍ പേയ്‌മെന്റില്‍ സ്വന്തമാക്കാം വിവോ സ്മാര്‍ട്‌ഫോണുകള്‍

ദില്ലി: പതിനായിരം രൂപക്ക് മുകളിലുള്ള വിവോ സ്മാര്‍ട്‌ഫോണുകള്‍ ഇനി വെറും 101 രൂപ ഡൌണ്‍ പേയ്‌മെന്റില്‍ സ്വന്തമാക്കാന്‍ ഒരു സുവര്‍ണാവസരം.

വിവോയുടെ ഏറ്റവും പുതിയ നെക്‌സ്, വി11, വി11പ്രോ, വൈ95, വൈ83 പ്രോ, വൈ814ജി തുടങ്ങിയ ഫോണുകള്‍ വെറും 101രൂപ നല്‍കി രാജ്യത്തുടനീളമുള്ള വിവോയുടെ പാര്‍ട്ണര്‍ സ്റ്റോറുകള്‍ വഴി സ്വന്തമാക്കാം.

ഡിസംബര്‍ 31 വരെ ലഭ്യമാകുന്ന ആനുകൂല്യത്തില്‍ ബാക്കി തുക ആറ് നിശ്ചിത തവണകളായി നല്‍കാനുള്ള ഇഎംഐ സൗകര്യം വിവോ സ്റ്റോറുകള്‍ ലഭ്യമാക്കും.

പൂജ്യം ഡൗണ്‍ പേയ്‌മെന്റും, അഞ്ച് ശതമാനം അധിക ക്യാഷ് ബാക്ക് സൗകര്യവും എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ്, ഇഎംഐ ഇടപാടുകള്‍ നടത്തുന്ന ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here