
കോഴിമുട്ടയുടെ മഞ്ഞക്കരുവില്‍നിന്ന് പാമ്പുകടിയേറ്റവര്‍ക്ക് വിഷസംഹാരിയുമായി ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജി.
നാഡി, രക്തചംക്രമണവ്യവസ്ഥകളെ ബാധിക്കുന്ന വിഷങ്ങള്‍ക്ക് പ്രത്യേകം മരുന്നാണ് വികസിപ്പിച്ചിരിക്കുന്നത്. മരുന്ന് അടുത്ത വര്‍ഷം വിപണിയിലെത്തും.
കോഴിമുട്ടയുടെ മഞ്ഞക്കരുവില്‍ വിഷം കുത്തിവച്ചുല്‍പ്പാദിപ്പിച്ച ആന്റിബോഡി പാമ്പുവിഷത്തിന് ഫലപ്രദമായ സംഹാരിയാണെന്ന് കണ്ടെത്തിയിരുന്നു.
തുടര്‍ഗവേഷണത്തില്‍ ഇതില്‍നിന്ന് നാഡി, രക്തചംക്രമണവ്യവസ്ഥകളെ ബാധിക്കുന്ന വിഷത്തിന് പ്രത്യേക മരുന്നുകള്‍ കണ്ടെത്തുകയായിരുന്നു.
ഇത് മൃഗങ്ങളില്‍ വിജയകരമായി പരീക്ഷിച്ചു. മരുന്ന് വിപണിയിലിറക്കാന്‍ കേന്ദ്ര ഡ്രഗ്‌സ് കണ്‍ട്രോളറുടെ അംഗീകാരം വേണം. ഇതിനായി കൂടുതല്‍ എലികളില്‍ പരീക്ഷണം നടത്തണം.
ഇതിനായി സംസ്ഥാന സര്‍ക്കാര്‍ അനുമതിയില്‍ സ്‌നേക്ക് റിസോഴ്‌സസ് ഓര്‍ഗനൈസേഷന്‍ സഹായത്തോടെ വിഷം ശേഖരിക്കാന്‍ നടപടി തുടങ്ങി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here