കൈകാലുകളില്‍ ആറുവിരലുകളുമായി ജനിച്ച പെണ്‍കുഞ്ഞിന്റെ ആറാമത്തെ വിരലുകള്‍ മുറിച്ച് മാറ്റി ചാണകം പുരട്ടി അമ്മ; സ്വന്തം കുരുന്നിനോട് കാട്ടിയ ക്രൂരത ഇങ്ങനെ

ഖണ്ട്‌വ: കൈകാലുകളില്‍ ആറുവിരലുകളുമായി ജനിച്ച പെണ്‍കുഞ്ഞിന്റെ ആറാമത്തെ വിരലുകള്‍ മുറിച്ച് മാറ്റി ചാണകം പുരട്ടി. മധ്യപ്രദേശിലെ ഗോത്രഗ്രാമത്തിലാണ് അമ്മ സ്വന്തം കുഞ്ഞിനോട് ഇത്രയും ക്രൂരത കാട്ടിയത്.

വിരലുകള്‍ അമ്മ മുറിച്ച് മാറ്റിയതിനെ തുടര്‍ന്നുണ്ടായ അമിതമായ രക്തസ്രാവം മൂലം മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കുഞ്ഞ് മരിച്ചു. അതേസമയം സംഭവത്തില്‍ കുട്ടിയുടെ അമ്മയെ അറസ്റ്റ് ചെയ്തിട്ടില്ല.

വിവാഹ പ്രായമെത്തുമ്പോള്‍ വിരലുകള്‍ അധികമായത് ജീവിത്തതെ ബാധിക്കുമെന്ന് കരുതിയാണ് താരാഭായ് എന്ന സ്ത്രീ ഇത്തരത്തില്‍ ഒരു പ്രവര്‍ത്തി ചെയ്തതെന്ന് പോലീസ് അറിയിച്ചു.

ഡിസംബര്‍ 22നാണ് ഇരുകൈകളിലും കാലുകളിലും ആറ് വിരലുകളുമായി പെണ്‍കുട്ടി ജനിച്ചത്. ധിക വിരലുകള്‍ കുട്ടിയിലൂടെ കുടുംബത്തിന് ദുര്‍വിധികള്‍ കൊണ്ടുവരും എന്ന് ബന്ധുക്കള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

തുടര്‍ന്ന് താരാഭായ് കുഞ്ഞിന്റെ കൈ കാലുകളിലെ അധികമായ നാല് വിരലുകളും മുറിച്ച് മാറ്റി അവിടെ ചാണകം പുരട്ടുകയായിരുന്നു. കുഞ്ഞ് മരിച്ചതോടെ മൃതദേഹം ഇവര്‍ കുഴിച്ച് മൂടുകയായിരുന്നു.

സംഭവം പുറത്തറിഞ്ഞതോടെ പരിശോധനയ്ക്കായി മൃതദേഹം പുറത്തെടുത്തുവെന്നും പ്രദേശത്തെ പ്രസവവുമായി ബന്ധപ്പെട്ട് ഔദ്യോഗിക ചുമതലയുള്ളവ ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തുവെന്നും പോലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News