മൃണാള്‍ സെന്‍ അന്തരിച്ചു

വിഖ്യാത ചലച്ചിത്രകാരന്‍ മൃണാള്‍ സെന്‍ അന്തരിച്ചു. 95 വയസായിരുന്നു അദ്ദേഹത്തി. രാവിലെ 10.30 ഓടെ കൊല്‍ക്കത്തയിലെ വസതിയിലായിരുന്നു അന്ത്യം.

വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു മരണം. പത്മഭൂഷണ്‍, ദാദാ സാഹിബ് ഫാല്‍കേ അവാര്‍ഡ് ജേതാവാണ്അദ്ദേഹം.

‘ഭുവന്‍ ഷോം’, ‘അമര്‍ ഭുവന്‍’, ‘അന്തരീന്‍’, ‘ഏക് ദിന്‍ അചാനക്’, ‘ഖാണ്ഡഹാര്‍’, ‘ഏക് ദിന്‍ പ്രതിദിന്‍’, ‘മൃഗയ’, ‘കൊല്‍കൊത്ത’, ‘രാത് ബോരേ’ എന്നിവ ഉള്‍പ്പടെ മുപ്പതോളം ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

1981ല്‍ രാജ്യം പത്മഭൂഷനും 2005ല്‍ ദാദാസാഹിബ് ഫാല്‍കെ പുരസ്‌കാരവും നല്‍കി അദ്ദേഹത്തെ ആദരിച്ചു. 1998 മുതല്‍ 2003 വരെ പാര്‍ലമെന്റില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗം കൂടിയായിരുന്നു അദ്ദേഹം.

വിവിധ സര്‍വകലാശാലകള്‍ ഓണററി ഡോക്ടറേറ്റ് ബിരുദം നേടിയിടിടുള്ള അദ്ദേഹത്തെ ഫ്രാന്‍സ് കമാന്ത്യൂര്‍ ദ് ലോദ്ര് ദ ആര്‍ എ ലാത്ര് പുരസ്‌കാരവും റഷ്യ ഓര്‍ഡര്‍ ഓഫ് ഫ്രണ്ട്ഷിപ് പുരസ്‌കാരവും നല്‍കി ആദരിച്ചിട്ടുണ്ട്.

മികച്ച സംവിധാനത്തിനും തിരക്കഥയ്ക്കും ദേശീയ അവാര്‍ഡുകളും കാന്‍, വെനീസ്, ബര്‍ലിന്‍, മോസ്‌കോ, കയ്‌റോ, ഷിക്കാഗോ, മോണ്‍ട്രിയല്‍ തുടങ്ങിയ രാജ്യാന്തര ചലച്ചിത്രമേളകളില്‍ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

സിനിമാ ജീവിതത്തില്‍ 27 ഫീച്ചര്‍ ചിത്രങ്ങള്‍, 14 ലഘുചിത്രങ്ങള്‍, 5 ഡോക്യുമെന്ററികള്‍ തുടങ്ങിയവ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ദാദാസാഹിബ് ഫാല്‍കെ പുരസ്‌കാര ജേതാവ് കൂടിയാണ് അദ്ദേഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here