കിണറില്‍ കരിഓയില്‍ ഒഴിച്ച് കുടിവെള്ളം മലിനമാക്കി; വനിതാ മതില്‍ വിളംബര ജാഥയില്‍ പങ്കെടുത്തവര്‍ക്ക് നേരെ ആര്‍ എസ് എസ് കാടത്തം

വനിതാ മതില്‍ വിളംബര ജാഥയില്‍ പങ്കെടുത്തവര്‍ക്ക് നേരെ ആര്‍ എസ് എസ് കാടത്തം.വീട്ടിലെ കിണറില്‍ കരിഓയില്‍ ഒഴിച്ച് കുടിവെള്ളം മലിനമാക്കിയാണ് സംഘപരിവാര്‍ കാടത്തം കാട്ടിയത്.

കണ്ണൂര്‍ ചെറുവാഞ്ചേരിയില്‍ ഷീബയുടെ വീട്ടിലെ കിണറിലാണ് കരി ഓയില്‍ ഒഴിച്ചത്. വനിതാ മതിലിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ വന്‍ വിജയമാകുന്നതില്‍ വിറളി പൂണ്ട സംഘപരിവാര്‍ വ്യാപകമായ അക്രമമാണ് അഴിച്ചു വിടുന്നത്.

പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുന്നവരുടെ വീടുകള്‍ക്ക് നേരെ ഇരുട്ടിന്റെ മറവിലാണ് ആര്‍ എസ് എസ് അക്രമം അഴിച്ചു വിടുന്നത്.

വനിതാ മതിലിന്റെ പ്രചരണാര്‍ത്ഥം നടന്ന വിളംബര ജാഥയില്‍ പങ്കെടുത്തതിന്റെ പേരിലാണ് കണ്ണൂര്‍ ചെറുവാഞ്ചേരിയിലുള്ള ഷീബയുടെ വീട്ടിലെ കിണറില്‍ കരി ഓയില്‍ ഒഴിച്ച് കുടിവെള്ളം മനമാക്കിയത്.

അര്‍ദ്ധ രാത്രി 12 സമയത്തായിരുന്നു സംഘപരിവാര്‍ കാടത്തം. ഷീബയും ഭര്‍ത്താവ് വനിതാ മതിലിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.

ഇതാണ് കുടിവെള്ളം മുടക്കി ക്രൂരത കാട്ടാന്‍ ആര്‍ എസ് എസ്സിന് പ്രകോപണമായത്.സ്ഥലം സന്ദര്‍ശിച്ച കണ്ണവം പോലീസ് കേസെടുത്തു.

കഴിഞ്ഞ ദിവസം കണ്ണൂര്‍ നഗരത്തില്‍ പ്രകടനം നടത്തിയ ബി ജെ പി ക്കാര്‍ നഗരത്തില്‍ സ്ഥാപിച്ച വനിതാ മതില്‍ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News