സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം 17 പേരുടെ പട്ടിക തയ്യാറാക്കി

സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം 17 പേരുടെ പട്ടിക തയ്യാറാക്കി. നിലവിലെ സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മ ഫെബ്രുവരി 1 ന് വിരമിക്കാനിരിക്കെയാണ് മന്ത്രാലയം പുതിയ ലിസ്റ്റ് തയ്യാറാക്കിയത്.

കേരള ഡിജിപി ലോക്‌നാഥ് ബെഹ്‌റയും പട്ടികയിലുണ്ട്. നിലവിലെ ഡെപ്യൂട്ടി ഡയറക്ടര്‍ രാകേഷ് അസ്താന അന്തിമ പട്ടികയില്‍ ഇടം നേടിയേക്കില്ല.

കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ച സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മ ഫെബ്രുവരി 1 ന് വിരമിക്കാനിരിക്കെയാണ് പുതിയ ഡയറക്ടറെ തീരുമാനിക്കാന്‍ ആഭ്യന്തരമന്ത്രാലയം പട്ടിക തയ്യാറാക്കിയത്.

1983,1984,1985 ഐപിഎസ് ബാച്ചിലെ 17 ഐപിഎസുകാരുടെ പട്ടികയാണ് സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്നത്.

പേര്‍സണല്‍ ആന്റ് ട്രയിനിംഗ് മന്ത്രാലയത്തിന് ഈ പട്ടിക സൂക്ഷപരിശോധന നടത്താന്‍ ആഭ്യന്തരമന്ത്രാലയം കൈമാറിയിരിക്കുകയാണ്.

പ്രധാനമന്ത്രി അധ്യക്ഷനായ കമ്മിറ്റിയാണ് ഡയറക്ടറുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് നിലവിലെ സിബിഐ ഡെപ്യൂട്ടി ഡയറക്ടര്‍ ആയ രാകേഷ് അസ്താന പരിഗണിക്കപ്പെടില്ല.

നേരത്തെ തയ്യാറാക്കിയ 34 അംഗ പട്ടികയില്‍ അസ്താന ഉണ്ടായിരുന്നു. എന്നാല്‍ ഇദ്ദേഹത്തിനെതിരെ അലോക് വര്‍മ്മ ഡെല്‍ഹി ഹൈക്കോടതിയില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറാണ് അസ്താനയ്ക്ക് തിരിച്ചടിയായത്.

സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ലീവെടുപ്പിച്ചതും നാഗേശ്വര്‍ റാവുവിനെ താല്‍ക്കാലിക ചുമതല നല്‍കിയതും ചോദ്യം ചെയ്ത് അലോക് വര്‍മ്മ നല്‍കിയ ഹര്‍ജി വിധി പറയാന്‍ സുപ്രീംകോടതി മാറ്റിയിരിക്കുകയാണ്.

ഇതിനിടെയാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ ഡയറക്ടര്‍ നിയമന നടപടിയുമായി മുന്നോട്ട് പോകുന്നത്. 1985 ലെ ഐപിഎസ് ബാച്ച് ഉദ്യോഗസ്ഥനായ കേരളാ ഡിജിപി ലോക്‌നാഥ് ബെഹ്‌റയും പരിഗണനാ പട്ടികയിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here