അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ യുപിഎ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചത് മോദി സര്‍ക്കാരാണെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല

അഗസ്റ്റ വെസ്റ്റ്‌ലാന്റ് ഇടപാടില്‍ ആരോപണങ്ങള്‍ ആവര്‍ത്തിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ യുപിഎ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചതും പുതിയ കരാറില്‍ ഏര്‍പ്പെടുകയും ചെയ്തത് ബിജെപി സര്‍ക്കാരാണ്. അതുകൊണ്ട് ഇപ്പോള്‍ നടക്കുന്നത് കള്ളന്റെ കരച്ചില്‍ മാത്രമാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. അഗസ്റ്റയുടെ സംരക്ഷകനായും സഹായിയായും നിന്ന് ലാഭം നേടിയത് മോദിയാണ്.

സ്വന്തം അഴിമതി മറച്ച് പിടിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പിന്നില്‍ ഒളിക്കുകയാണ് മോദി സര്‍ക്കാരെന്ന് സുര്‍ജേവാല പറഞ്ഞു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സര്‍ക്കാരിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണെന്ന് കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ പേര് പറയാന്‍ മിഷേലിന് മേല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

2019 ലെ തെരഞ്ഞെടുപ്പ് പരാജയം മുന്നില്‍ കണ്ടുള്ള പരിഭ്രാന്തിയാണ് മോദിയ്ക്കുള്ളത്. 2019ല്‍ അധികാരത്തില്‍ എത്തിയാല്‍ ആഗസ്റ്റ വെസ്റ്റ്‌ലാന്‍ഡും ബിജെപിയും തമ്മിലുള്ള ഒത്തുകളി അന്വേഷിച്ച് പുറത്ത് കൊണ്ടുവരുംമെന്ന്് സുര്‍ജേവാല കൂട്ടിചേര്‍ത്തു. ഒരു അഭിഭാഷകനും അയാളുടെ കക്ഷിയും തമ്മില്‍ നടന്ന ആശയവിനിമയത്തില്‍ കോണ്‍ഗ്രസിന് ഒരു ബന്ധമില്ലെന്നും ഇന്ത്യയിലെ ഒരു അന്വേഷണ ഏജന്‍സിയെയും വിശ്വാസമില്ലെന്നും കപില്‍ സിബല്‍ പറഞ്ഞു.

അതേസമയം ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍ ലിമിറ്റഡിനെ ഒഴിവാക്കിയത് യുപിഎ ഭരണ കാലത്താണെന്നുള്ളതിന്റെ തെളിവ് ഇതോടെ പുറത്തുവന്നുവെന്നാണ് ബിജെപിയുടെ വാദം.

മിഷേല്‍ മറ്റുള്ളവരുമായുള്ള ആശയ വിനിമയത്തില്‍ ഉപയോഗിച്ച ആര്‍ എന്ന രഹസ്യ കോഡ് ഏതു പ്രമുഖനെ ഉദ്ദേശിച്ചുള്ളതാണെന്ന കണ്ടത്താനുള്ള ശ്രമത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News