മൃണാള്‍ സെന്‍, ഇന്ത്യന്‍ സിനിമയിലെ ഇടതു നവതരംഗത്തിന്റെ കാരണവര്‍

1975ലെ അടിയന്തിരാവസ്ഥ കാലം, ജര്‍മനിയില്‍ രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായുള്ള പത്രസമ്മേളനത്തില്‍ അടുത്ത സിനിമയെക്കുറിച്ചുള്ള ചോദ്യത്തിന് മൃണാള്‍ സെന്നിന്റെ മറുപടി ഇതായിരുന്നു. ഇന്ത്യയിലേക്ക് തിരിച്ചുപോകുന്നത് അടിയന്തരാവസ്ഥയെ എതിര്‍ക്കാനാണ്. അതിനുശേഷമേ അടുത്ത പടത്തെക്കുറിച്ച് ആലോചിക്കുകയുള്ളൂ.

ഇതാണ് മൃണാള്‍ സെന്‍.

ഏകാധിപത്യപ്രവണതകള്‍ക്കെതിരെ എന്നും ശക്തമായ നിലപാട് സ്വീകരിച്ച ഇടതുപക്ഷ സഹയാത്രികന്‍. അടിയന്തരാവസ്ഥയെ എതിര്‍ത്ത ആദ്യ ഇന്ത്യന്‍ സംവിധായകനും മൃണാള്‍ സെന്നാണ്.

സംഘര്‍ഷഭരിതവും പ്രക്ഷുബ്ധവുമായ കൊല്‍ക്കത്തയുടെ മനസ്സ് വെളിപ്പെടുന്നവയാണ് സെന്നിന്റെ ആദ്യകാലചിത്രങ്ങള്‍. അവയില്‍ത്തന്നെ കല്‍ക്കത്ത 71, കോറസ്സ്, പഥാദിക്ക് എന്നീ ചിത്രങ്ങള്‍ ഇവയില്‍ വേറിട്ടു നില്‍ക്കുന്നു.

എന്നാല്‍ ഭുവന്‍ഷോം വെനീസ് രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ചതോടെയാണ് മൃണാള്‍ സെന്‍ ലോകസിനിമാരംഗത്ത് ശ്രദ്ധേയനായത്. പിന്നീട് കാന്‍, ബെര്‍ലിന്‍, കാര്‍ലോവിവാരി തുടങ്ങിയ മേളകളിലെ പുരസ്‌കാരങ്ങളും സെന്നിനെ തേടിയെത്തി. കാന്‍ ബെര്‍ലില്‍ ചലച്ചിത്ര മേളകളില്‍ ജൂറി അംഗവുമായിരുന്നു മൃണാര്‍ദാ.

ഐഎഫ്എഫ്‌ഐയിലെ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ സെന്നിന്റെ അകാലേര്‍ സന്ധന്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ സ്‌റ്റേജിലെത്തിയ മൃണാള്‍ദയെ കാണികള്‍ ആവേശത്തോടെയാണ് വരവേറ്റത്. രാഷ്ട്രീയ സിനിമയുടെ വക്താവും പ്രയോക്താവുമായി ലോകസിനിമയില്‍ ഇടം നേടിയ ഇന്ത്യന്‍ സിനിമയിലെ കാരണവരാണ് മൃണാള്‍ സെന്‍.

ഇന്ത്യന്‍ രാഷ്ടീയ സിനിമയില്‍ സെന്നിന് ശേഷം കാര്യമായ ചലനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നതാണ് വാസ്തവം. സമകാലിക ഇന്ത്യ സാഹചര്യത്തില്‍ മൃണാള്‍ദയുടെ വിയോഗം ഇടതുപക്ഷ സാംസ്‌കാരിക രംഗത്തിന് തീരാ നഷ്ടമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News