ജനുവരി ഒന്നിന് കേരളത്തില്‍ നടക്കുന്ന വനിതാ മതിലിന് ഐക്യദാര്‍ഢ്യവുമായി യു എ ഇ യിലെ വനിതകള്‍

ദേശാഭിമാനി ഫോറം യുഎഇയുടെ വനിതാ വിഭാഗം പുറത്തിറക്കിയ ‘നങ്ങേലിക്കായ്’ എന്ന വീഡിയോ ഗാനം ഏറെ ശ്രദ്ധ നേടുകയാണ്.

നവോഥാന മൂല്യങ്ങള്‍ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാമതിലിന് വലിയ പിന്തുണയാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ലഭിക്കുന്നത്.

വിവിധ പ്രചാരണ പരിപാടികളാണ് വനിതാ മതിലിന്റെ വിജയത്തിന് വേണ്ടി ഇവിടെ നടക്കുന്നത്. ഇതിന്റെ ഭാഗമായി ദേശാഭിമാനി ഫോറം യുഎഇയുടെ വനിതാ വിഭാഗം ‘നങ്ങേലിക്കായ്’ എന്ന വീഡിയോ ഗാനം പുറത്തിറക്കി.

വനിതാ മതിലില്‍ നേരിട്ട് പങ്കെടുക്കാനാകുന്നില്ലെങ്കിലും എല്ലാ വിധ പിന്തുണയും നല്‍കുകയാണെന്ന് ഗള്‍ഫിലെ സ്ത്രീകള്‍ പറഞ്ഞു.

വനിതാമതിലിന്റെ ശീര്‍ഷക ഗാനത്തിന്റെ വ്യത്യസ്ത ദൃശ്യാവിഷ്‌കാരമാണ്. ദേശാഭിമാനി ഫോറം യുഎഇയുടെ വനിതവിഭാഗം ഒരുക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News