പഞ്ചനക്ഷത്ര ഹോട്ടലില്‍ തിരുമ്മലിനെത്തിയ വിദേശ വനിതയെ ചികിത്സയ്ക്കിടെ ബലാത്സംഗം ചെയ്തതായി പരാതി.

ചണ്ഡീഗഢിലെ ഐടി പാര്‍ക്കിലുള്ള ഹോട്ടല്‍ മുറിയില്‍ വെച്ച് സ്പാ തൊഴിലാളി ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. ബ്രിട്ടീഷ് വംശജയായ 54 കാരിയാണ് പരാതിക്കാരി.

ടൂറിസ്റ്റ് വിസയില്‍ ഭര്‍ത്താവിനോടൊപ്പം എത്തിയ പരാതിക്കാരി ഭര്‍ത്താവിനൊപ്പമാണ് തിരുമ്മലിനെത്തിയത്. ഫര്‍ഹാന്‍ ജമ (28) എന്ന തൊഴിലാളിയാണ് ബലാത്സംഗം ചെയ്തതെന്നാണ് പരാതിക്കാരി പറയുന്നത്.

ഡിസംബര്‍ 20 നാണ് സംഭവം നടന്നത്. ഫര്‍ഹാന്‍ ജമ തന്നെയാണ് പരാതിക്കാരിയുടെ ഭര്‍ത്താവിനെയും മസാജ് ചെയ്തത്. ഡിസംബര്‍ 27ന് പരാതിക്കാരും ഭര്‍ത്താവും ഷിംലയിലേക്ക് പോയിരുന്നു.

ഉത്തര്‍ പ്രദേശിലെ ബിജ്നൂര്‍ സ്വദേശിയായ ഫര്‍ഹാന്‍ ജമയെ പരാതിയെത്തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ പിരിച്ചു വിട്ടെങ്കിലും സംഭവം പൊലീസില്‍ അറിയിച്ചിരുന്നില്ല.

ഹോട്ടല്‍ അധികൃതരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഒളിവില്‍ പോയ പ്രതിയ്ക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്. വൈദ്യപരിശോധനയ്ക്ക് ശേഷം പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.