ബ്രിട്ടനിൽ സമീക്ഷയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന “മനുഷ്യ മതിലിൽ “പങ്കാളിയാവുക…

ലണ്ടൻ : ബ്രിട്ടനിലെ ഇടതുപക്ഷ പുരോഗമന സംസ്കാരിക സംഘടനയായ സമീക്ഷയുടെയും വനിത വിഭാഗമായ സ് ത്രീ സമീക്ഷയുടെയും നേതൃത്വത്തിൽ ലണ്ടനിലെ ഇന്ത്യ ഹൌസ് ന് മുന്പിൽ ഡിസംബർ 30 ഞായറാഴ്ച 2പിഎം ന് സംഘടിപ്പിക്കുന്ന “മനുഷ്യ മതിലിൽ “അണികളാവാൻ ബ്രിട്ടനിലെ മുഴുവൻ പുരോഗമന സാംസ്‌കാരിക പ്രവർത്തകരോടും ജനാധിപത്യ വിശ്വസിക്കളോടും സമീക്ഷ ദേശീയ സമിതി അഭ്യർത്ഥിച്ചു.

കേരളത്തിൽ ജനുവരി 1ന് കേരളത്തിന്റെ വടക്കൻ അതിർത്തിയായ മഞ്ചേശ്വരം മുതൽ തെക്കൻ അതിർത്തിയായ പാറശ്ശാല വരെ 620 കിലോമീറ്റെർ നീളത്തിൽ നിര്മ്മിക്കുന്ന നവോത്ഥന മൂല്യസംരക്ഷണ “വനിത മതിലിനോട് ” ഐക്യ ദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് നടത്തുന്ന “മനുഷ്യ മതിലിൽ” ബ്രിട്ടനിലേ മറ്റു പുരോഗമന സംസ്‌കാരിക പ്രസ്ഥാനങ്ങളായ ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ, ക്രാന്തി, ചേതന, അസോസിയേഷൻ ഓഫ്‌ ഇന്ത്യൻ വുമൺ, പ്രോഗ്രസ്സിവ് റൈറ്റേഴ്‌സ് അസോസിയേഷൻ, അസോസിയേഷൻ ഓഫ്‌ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് തുടങ്ങിയ സംഘടന പ്രവർത്തകർ അണിചേരുമെന്നു സമീക്ഷ ദേശീയ നേതൃത്വം അറിയിച്ചു.

നുഷ്യ മതിലിൽ അണിചേരാൻ എത്തുന്ന മുഴുവൻ പ്രവര്ത്തകരും ഇന്ത്യ ഹൗസ് ന് സമീപത്തു കൃത്യം 1പിഎം ന് എത്തിച്ചേരണമെന്നും ഡിസ് പ്ലൈ ബോർഡുകളും പ്രതിജ്ഞ കാർഡുകളുമായി കൃത്യം 2പിഎം തന്നെഇന്ത്യ ഹൌസിന് മുന്പിൽ “മനുഷ്യ മതിൽ ” നിർമിക്കുന്ന തുമായിരിക്കുമെന്നു പ്രോഗ്രാം കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സ്വപ്ന പ്രവീണും ജനറൽ കൺവീനർ ശ്രീ ദിനേശൻ വെള്ളാപ്പിള്ളി യും പത്രകുറിപ്പിലൂടെഅറിയിച്ചു.

മനുഷ്യ മതിലിൽ അണി ചേരുന്ന പ്രവർത്തകർക്ക് ബ്രിട്ടനിലേ അസോസിയേഷൻ ഓഫ്‌ ഇന്ത്യൻ കമ്മ്യൂണിസ്റ്റ്‌ ജനറൽ സെക്രട്ടറി ശ്രീ ഹർസേവ്‌ ബൈൻസ്‌ പ്രതിജ്ഞ വാചകങൾ ചൊല്ലി കൊടുക്കുകയും മനുഷ്യ മതിലിനു ശേഷം നടക്കുന്ന സമാപന യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ ദേശീയ സെക്രട്ടറി ശ്രീമതി ജോഗിന്ദർ, ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ ദേശീയ വൈസ് പ്രസിഡന്റും ബ്രിട്ടനിലെ ലേബർ കൗണ്സിലറുമായ ശ്രീ സുഗതൻ തെക്കേപ്പുര, ചേതന, ക്രാന്തി, AIW, PWA തുടങ്ങിയ സംഘടന ഭാരവാഹികൾ സംസാരിക്കുന്നതാണ്.

ലോക ജനതക്ക് മുന്പിൽ കേരള നവോത്ഥന മൂല്യസംരക്ഷണത്തിന്റെ പ്രാധാന്യവും മതേതര സംരക്ഷണത്തിന്റെ അന്തസത്തയും വിളിച്ചോധുന്ന “മനുഷ്യ മതിൽ ” നിർമാണത്തിൽ പങ്കാളികളാവാൻ ബ്രിട്ടനിലെ വിവിധ പ്രദേശങ്ങളിലെ സമീക്ഷ ബ്രാഞ്ചുകളും ഇതര മതേതര പ്രസ്ഥാനങ്ങളും തയ്യാറായി കഴിഞ്ഞു.

വിവിധ പ്രദേശങ്ങളിൽ നിന്നെത്തുന്ന പ്രവർത്തകരുടെ വാഹനങ്ങൾ താഴെ കൊടുത്ത പോസ്റ്റ്‌ കോഡിന് സമീപപ്രദേശങ്ങളിൽ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നു സമീക്ഷ ദേശീയ സമിതി അറിയിച്ചു.
“മനുഷ്യമതിലിനോട് “അനുബന്ധിച്ച മറ്റു വിവരങ്ങൾക്കു താഴെ കൊടുത്ത നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്..
ശ്രീ സുഗതൻ തെക്കേപ്പുര (ലേബർ കൌൺസിലർ): 07832643964
ശ്രീമതി സ്വപ്ന പ്രവീൺ (ചെയർപേഴ്സൺ): 07449145145;
ശ്രീ ദിനേശൻ വെള്ളാപ്പിള്ളി (ജനറൽ കൺവീനർ): 07828659608…

VENUE ADDRESS AND POSTCODE: The high commission of India, India House Aldwych London
WC2B 4NA

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News