വനിതാ മതില്‍ ലോക റെക്കോര്‍ഡിന് പരിഗണിക്കുന്നു; മതില്‍, യൂണിവേഴ്‌സല്‍ റെക്കോര്‍ഡ്‌സ് ഫോറം നിരീക്ഷിക്കും

ലോകത്തുതന്നെ അപൂര്‍വ്വമായ വനിതാ മതില്‍ ലോക റെക്കോഡിലേക്ക് പരിഗണിക്കുന്നതിന് ആവശ്യമായ നടപടികള്‍ ഫോറം തുടങ്ങി. ഇതിനുവേണ്ട രേഖകള്‍, വീഡിയോകള്‍ എന്നിവ തത്സമയം പകര്‍ത്തുന്നതിനായി ഫോറം ജൂറി അംഗങ്ങളെ നിയോഗിച്ചു. യൂണിവേഴ്‌സല്‍ റെക്കോഡ് ഫോറം ജൂറി ചെയര്‍മാന്‍ ഡോ. സുനില്‍ ജോസഫ് ആണ് നിയമനങ്ങള്‍ നടത്തിയത്.

10 ജില്ലകളില്‍ നിരീക്ഷകര്‍ പ്രവര്‍ത്തിക്കും. എല്ലായിടത്തും ഇവരെ സഹായിക്കാന്‍ 20 പേരടങ്ങുന്ന കോര്‍ഡിനേഷന്‍ കമ്മിറ്റി ഉണ്ടാകും. ഈ കമ്മിറ്റിക്ക് ആവശ്യമായ സഹായങ്ങള്‍ നല്കുന്നതിന് സമിതിയുടെ സന്നദ്ധ പ്രവര്‍ത്തകരും ഉണ്ടാകും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News