ജന്മി നാടുവാഴിത്തത്തിനെതിരായ പോരാട്ടത്തില്‍ ജീവന്‍ ബലി നല്‍കിയ കാവുമ്പായി രക്തസാക്ഷികള്‍ക്ക് നാടിന്റെ സ്മാരണാഞ്ജലി

രക്തസാക്ഷികളുടെ ഓര്‍മ പുതുക്കി എഴുപത്തിരണ്ടാമത് കാവുമ്പായി രക്തസാക്ഷി ദിനം വിപുലമായി ആചരിച്ചു. കാവുമ്പായി രക്തസാക്ഷി നഗറിലേക്ക് നടന്ന പ്രകടനത്തില്‍ നൂറ് കണക്കിന് പേര്‍ അണിനിരന്നു.

കേരളത്തിലെ സ്വാതന്ത്ര്യ സമര കര്‍ഷക തൊഴിലാളി പോരാട്ടത്തിലെ ജ്വലിക്കുന്ന അധ്യായമാണ് കാവുമ്പായി. 1946 ഡിസംബര്‍ 30ന് കാവുമ്പായി സമരക്കുന്നിന് മുകളില്‍ സംഘടിച്ച കര്‍ഷക തൊഴിലാളികളെ ജന്മിയായ കരക്കാട്ടിടം നായനാരുടെ നിര്‍ദേശപ്രകാരം എം എസ് പിക്കാര്‍ വളഞ്ഞിട്ട് വെടിവയ്ക്കുകയായിരുന്നു. എം എസ് പി ക്കാരെ ധീരമായി നേരിട്ട് പി കുമാരന്‍, പുളുക്കൂല്‍ കുഞ്ഞിരാമന്‍, ആലോറമ്പന്‍ കൃഷ്ണന്‍, തെങ്ങില്‍ അപ്പ നമ്പ്യാര്‍, മഞ്ഞേരി ഗോവിന്ദന്‍ എന്നിവര്‍ രക്തസാക്ഷികളായി. കൃഷിഭൂമിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി പൊരുതി മരിച്ചവരുടെ ഓര്‍മ്മ പുതുക്കിയാണ് കാവുമ്പായി രക്തസാക്ഷി ദിനം ആചരിച്ചത്. 72ാം വാര്‍ഷിക ദിനാചരണ പരിപാടി സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗവും വ്യവസായ മന്ത്രിയുമായ ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു.

രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി കൂട്ടുമുഖം കേന്ദ്രീകരിച്ച് ചുവപ്പ് വളണ്ടിയര്‍ മാര്‍ച്ചും ബഹുജന പ്രകടനവും നടന്നു. എ എന്‍ ഷംസീര്‍ എം എല്‍ എ,സി പി ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍, സി പി ഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി കെ ഗോവിന്ദന്‍ മാസ്റ്റര്‍, കെ വി സുമേഷ്,എം വേലായുധന്‍,എം സി രാഘവന്‍, എം സി ഹരിദാസന്‍ മാസ്റ്റര്‍,പി വി ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. രക്തസാക്ഷി ദിനാചരണ പരിപാടിയില്‍ നൂറുകണക്കിന് പേര്‍ അണിനിരന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News