മുത്തലാഖ് ബില്ല് ചര്‍ച്ചയില്‍നിന്ന് പി കെ കുഞ്ഞാലിക്കുട്ടി വിട്ടുനിന്നതില്‍ നടപടിയില്ല

പി കെ കുഞ്ഞാലിക്കുട്ടിയ്ക്ക് ജാഗ്രതക്കുറവ് സംഭവിച്ചെന്ന് രാവിലെ മാധ്യമങ്ങളോട് വിശദീകരിച്ച ഹൈദരലി തങ്ങള്‍തന്നെയാണ് വൈകുന്നേരം കുഞ്ഞാലിക്കുട്ടിയ്ക്ക് പിഴവുപറ്റിയിട്ടില്ലെന്ന് വാര്‍ത്താക്കുറിപ്പിറക്കിയത്.

കുഞ്ഞാലിക്കുട്ടിയുടെ മറുപടി തൃപ്തികരണമാണെന്നും നടപടിയുടെ ആവശ്യമില്ലെന്നും വാര്‍ത്തക്കുറിപ്പില്‍ പറയുന്നു. ഹൈദരലി തങ്ങള്‍ക്കുപുറമെ ഇ കെ വിഭാഗം സമസ്തയുടെ നേതാക്കളും സാദിഖലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ച് രംഗത്തെത്തിയതോടെ പാര്‍ട്ടിയ്ക്കകത്തും കുഞ്ഞാലിക്കുട്ടി ഒറ്റപ്പെട്ടു.

പുറമെ എതിര്‍ കക്ഷികളും സാമുദായിക പാര്‍ട്ടികളും രംഗത്തെത്തിയതോടെ മുസ്ലിം ലീഗും പ്രതിസന്ധിയിലായി. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് അടുത്തുനില്‍ക്കെ പ്രശ്‌നം പരിഹരിക്കണമെന്നും കുഞ്ഞാലിക്കുട്ടിയെ ഒറ്റപ്പെടുത്തിയാലുള്ള പ്രശ്‌നങ്ങള്‍ പാര്‍ട്ടിയെ ഇല്ലാതാക്കുമെന്നും ഒരുവിഭാഗം നേതാക്കള്‍ ഹൈദരലി തങ്ങളെ ബോധ്യപ്പെടുത്തി.

തുടര്‍ന്നാണ് പാണക്കാട് തങ്ങള്‍ക്ക് മനംമാറ്റമുണ്ടായത്. തങ്ങളുടെ തീരുമാനം സംസ്ഥാന നേതാക്കള്‍ അംഗീകരിച്ചതോടെ കുഞ്ഞാലിക്കുട്ടി പാര്‍ട്ടി നടപടിയില്‍നിന്ന് രക്ഷപ്പെട്ടു.

അതേസമയം സമുദായത്തെ വഞ്ചിച്ചെന്ന വിമര്‍ശനം ന്യായികരിക്കാനോ പ്രതിരോധിക്കാനോ നേതാക്കള്‍ക്ക് കഴിഞ്ഞിട്ടുമില്ല. ബില്ല് രാജ്യസഭയില്‍ പരാജയപ്പെട്ടാല്‍ ചീത്തപ്പേര് ഒഴിവാക്കാമെന്ന കണക്ക് കൂട്ടലിലാണ് ലീഗ് നേതൃത്വം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News