ബാലസംഘം അഞ്ചാം സംസ്ഥാന സമ്മേളനത്തിന് സമാപനം; ആര്യ രാജേന്ദ്രന്‍ പ്രസിഡണ്ട്, സരോദ് ചങ്ങാടത്ത് സെക്രട്ടറി

അടൂര്‍: ബാലസംഘം സംസ്ഥാന പ്രസിഡന്റായി എസ് ആര്യ രാജേന്ദ്രന്‍ (പ്രസിഡന്റ്), സെക്രട്ടറിയായി സരോദ് ചങ്ങാടത്ത് എന്നിവരെ ബാലസംഘം അഞ്ചാമത് സംസ്ഥാന സമ്മേ മ്മളനം തെരഞ്ഞെടുത്തു.

ജെയ്‌സണ്‍ ജോസഫ് (പത്തനംതിട്ട) എ എന്‍ നീരജ് (പാലക്കാട്) കെ വി ശില്‍പ (കാസര്‍ഗോഡ്) എന്നിവരെ വൈസ് പ്രസിഡന്റുമാരായും കെ ആര്‍ ആര്യ (വയനാട്), എം ശിവപ്രസാദ്(ആലപ്പുഴ), വിഷ്ണു ജയന്‍ (കണ്ണൂര്‍) എന്നിവരെ ജോ. സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.

ടി കെ നാരായണദാസ് ആണ് കണ്‍വീനര്‍. സി വിജയകുമാര്‍ (മലപ്പുറം), മീരാ ദര്‍ശക് (കോഴിക്കാട്) എന്നിവര്‍ ജോ. കണ്‍വീനര്‍മാരുമാണ്. അഡ്വ. എം രണ്‍ദീഷ് ആര്‍ മിഥുന്‍ഷാ എന്നിവര്‍ കോ-ഓര്‍ഡിനേറ്റര്‍മാരാണ്.

ഇവരെ കൂടാതെ എം പ്രകാശന്‍, എം വി ഗോവിന്ദന്‍, പി കൃഷ്ണന്‍, പ്രൊഫ. ടികെജി നായര്‍, എം ശിവശങ്കരപ്പിള്ള, കെ ജയപാല്‍ സി ശ്രീലേഖ, അരവിന്ദ് അശോക് എന്നിവരെ എക്‌സിക്യുട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു.

സമ്മേളനവേദിയില്‍ പ്രളയുവാമിയ ബന്ധപ്പെട്ട് അവതരിപ്പിച്ച നൃത്തം

പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ആര്യാ രാജേന്ദ്രന്‍ തിരുവനന്തപുരം സ്വദേശിയാണ്. അപ്ലൈഡ് ഇലക്‌ട്രോണിക്‌സില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായ ആര്യ പൂജപ്പുര എല്‍ബിഎസ് എന്‍നീയറിങ് കോളേജിലാണ് പഠിക്കുന്നത്. എസ്എഫ്ഐ ചാല ഏരിയ കമ്മിറ്റിയംഗമാണ്.

സെക്രട്ടറി സരോദ് ചങ്ങാടത്ത് കോഴിക്കോട് സ്വദേശിയാണ്. മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ ബിഎ മലയാളം രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ്. എസ്എഫ്‌ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗം കൂടിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here