പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി കൈരളി ടിവിയും; ട്രിവാന്‍ട്രം ക്ലബ്ബിന്റെയും കൈരളി ടിവിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഹലോ 2019 മെഗാ ഷോ

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി കൈരളി ടിവിയും. പുതുവർഷാഘോഷങ്ങളുടെ ഭാഗമായി ട്രിവാൻട്രം ക്ലബ്ബും കൈരളി ടി വിയും ചേർന്ന് മെഘാ ഷോ സംഘടിപ്പിക്കുന്നു.ക്ലബ്ബ് ഗ്രൗണ്ടിൽ നടക്കുന്ന ഷോയിൽ നിരവധി താരങ്ങൾ പങ്കടുക്കും.

2018ലെ അവസാന ഡിസംബർ രാത്രിയെ ആഘോഷങ്ങളോടെയാണ് ട്രിവാൻട്രം ക്ലബ്ബിലെ അംഗങ്ങളും കൈരളി ടി വിയും ചേർന്ന് യാത്രയാക്കുന്നത്.

പ്രസസ്ത പാട്ടുകാരൻ നരേഷ് അയ്യറുടെ നേതൃത്വത്തിൽ വലിയൊരു താരനിരയാണ് ആഘോഷങ്ങലുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഷോയിൽ അണിനിരക്കുന്നത്.

ചടുല സംഗീതവും വർണ നൃത്തങ്ങളും കോർത്തിണക്കുന്ന ഹലോ 2019 എന്ന മെഘാഷോ കൈരളി ടി വി തൽസമയം സംപ്രേക്ഷണം ചെയ്യും.

എല്ലാവർഷവും ഇത്തരത്തിൽ ട്രിവാൻട്രം ക്ലബ്ബ് പുതുവർഷത്തെ വരവേൽക്കാൻ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.

ഒരു വർഷം കൂടി ചരിത്രത്തിലേക്ക് മറയുമ്പോൾ വൈവിദ്യമാർന്ന ആഘോഷപരിപാടികലാണ് ഇക്കൊല്ലവും ക്ലബ് സംഘടിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News