വനിതാ മതില്‍: അങ്കമാലി സിഗ്നല്‍ ജംഗ്‌ഷന്‍ മുതല്‍ ആലുവദേശം കുന്നുപുറം വരെ 10 കിലോമീറ്റര്‍ ഇടുക്കിക്കാര്‍ അണിനിരക്കും

പുതുവർഷ ദിനത്തിൽ കാസര്‍ഗോഡ്‌ മുതല്‍ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന വനിതാമതിലിന്‌ ഇടുക്കി ജില്ലയില്‍ നിന്നുള്ളവരെ പങ്കെടുപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങളായി.

അങ്കമാലി സിഗ്നല്‍ ജംഗ്‌ഷന്‍ മുതല്‍ ആലുവദേശം കുന്നുപുറം വരെ 10 കിലോമീറ്ററാണ്‌ ജില്ലയില്‍ നിന്നുള്ള സ്‌ത്രീകള്‍ വനിതാമതിലില്‍ പങ്കാളികളാകുക.

അടിമാലി, മൂന്നാര്‍, മറയൂര്‍, രാജാക്കാട്‌, ശാന്തന്‍പാറ, നെടുങ്കണ്ടം, കട്ടപ്പന, ഇടുക്കി, കരിമണ്ണൂര്‍, തൊടുപുഴ, മൂലമറ്റം, വണ്ടന്‍മേട്‌ ഏലപ്പാറ, പീരുമേട്‌ എന്നക്രമത്തിലാണ്‌ അങ്കമാലി ജംഗ്‌ഷന്‍ മുതല്‍ ദേശം കുന്നുപുറം വരെ സ്‌ത്രീകള്‍ പങ്കെടുക്കുന്നത്‌.

മന്ത്രി എം എം മണി രക്ഷാധികാരിയും ഇ.എസ് ബിജിമോൾ എംഎൽഎ ചെയർപേഴ്സണായും ജില്ലാ കലക്ടർ കെ. ജീവൻ ബാബു കൺവീനറുമാണ് സംഘാടക സമിതി.

ജില്ലാ പൊലീസ് മേധാവി കെ ബി വേണുഗോപാൽ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ.പി സന്തോഷ് എന്നിവർ ജോയിന്റ് കൺവീനർമാരും വിവിധ സാമൂഹ്യ – രാഷ്ട്രീയ സംഘടനാ പ്രതിനിധികൾ വൈസ് ചെയർമാൻമാരും വനിതാ സംഘടന പ്രതിനിധികൾ ജോയിന്റ് കൺവീനർമാരുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News