തിരുവനന്തപുരം: എല്ലാ വിഭാഗം ജനങ്ങളില്‍ നിന്നുമുള്ള സ്വീകാര്യത കണ്ട് വിറളിപൂണ്ടാണ് വനിതാ മതിലിനെതിരെ ബിജെപി, യുഡിഎഫ് നേതാക്കന്മാര്‍ രംഗത്തു വന്നിരിക്കുന്നതെന്ന് മന്ത്രി എംഎം മണി.
വനിതാ മതിലിനായി സര്‍ക്കാരിന്റെ ഒരു പൈസ പോലും ഉപയോഗിക്കില്ലെന്ന് മുഖ്യമന്ത്രിയും സര്‍ക്കാരും വ്യക്തമാക്കിക്കഴിഞ്ഞതാണ്. എന്നിട്ടും സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കുന്നു, ഫണ്ട് പിരിക്കുന്നു തുടങ്ങിയ ആരോപണങ്ങളുമായി രംഗത്തു വരികയാണെന്നും മന്ത്രി മണി പറഞ്ഞു.
മന്ത്രി എംഎം മണിയുടെ വാക്കുകള്‍:
വനിതാ മതിലിനായി സര്‍ക്കാരിന്റെ ഒരു പൈസ പോലും ഉപയോഗിക്കില്ലെന്ന് മുഖ്യമന്ത്രിയും സര്‍ക്കാരും വ്യക്തമാക്കിക്കഴിഞ്ഞതാണ്.
എന്നിട്ടും യു.ഡി.എഫ്., ബി.ജെ.പി. നേതാക്കന്മാര്‍, സര്‍ക്കാര്‍ പണം മതിലിന് ഉപയോഗിക്കുന്നു, ഫണ്ട് പിരിക്കുന്നു എന്നൊക്കെ ആക്ഷേപിക്കുകയാണ്. ഇങ്ങനെയൊക്കെ മുറവിളി കൂട്ടേണ്ടത് അവരുടെ നിലനില്പിന്റെ പ്രശ്‌നമായിരിക്കാം.
വനിതാ മതില്‍ സംഘടിപ്പിക്കുന്നത് സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളാണ്. അവര്‍ക്ക് ഇത് വിജയിപ്പിക്കുന്നതിനാവശ്യമായ ശേഷിയുമുണ്ട്.
അവര്‍ ആ നിലയില്‍ വനിതകളെ അണിനിരത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വളരെ നല്ല രീതിയില്‍ സംഘടിപ്പിക്കുകയും ചെയ്യുന്നു. ഈ വിവരമെങ്കിലും ആക്ഷേപമുന്നയിക്കുന്ന ഈ നേതാക്കള്‍ക്ക് ഉണ്ടാകണം.
എല്ലാ വിഭാഗം ജനങ്ങളില്‍ നിന്നും വന്‍ സ്വീകാര്യത ലഭിച്ചുകഴിഞ്ഞ വനിതാ മതില്‍ ചരിത്രം സൃഷ്ടിക്കുമെന്ന് ഉറപ്പായപ്പോഴാണ് വിറളിപൂണ്ട ചെന്നിത്തലയും, മുല്ലപ്പള്ളിയും കൂട്ടരും ബി.ജെ.പി.യുടെ മെഗാഫോണ്‍ പോലെ ബുദ്ധിശൂന്യമായ ചോദ്യങ്ങളും, ആക്ഷേപങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്.
സ്വന്തമായി ഒരു നിലപാടും പറയാന്‍ കഴിയാത്ത ‘ബി.ജെ.പി.യുടെ മെഗാഫോണായ’ കോണ്‍ഗ്രസില്‍ നിന്നും ഇതല്ലാതെ മറ്റെന്തു പ്രതീക്ഷിക്കാന്‍ !
മുറവിളി കൂട്ടുന്ന യു.ഡി.എഫ്., ബി.ജെ.പി. നേതാക്കന്മാര്‍ ഒരു കാര്യം കൂടി മനസ്സിലാക്കണം, നിങ്ങള്‍ കരുതുന്നതുപോലെ പാറപ്പുറത്തൊന്നുമല്ല ഞങ്ങള്‍ ഈ മതില്‍ നിര്‍മ്മിക്കുന്നത്.

Get real time update about this post categories directly on your device, subscribe now.