”എന്‍റെ അച്ഛന്‍റെ വിലയാണോ 50 ലക്ഷം”; യോഗി ആദിത്യനാഥിനോട് കല്ലേറില്‍ കൊല്ലപ്പെട്ട പൊലീസുകാരന്‍റെ മകന്‍

ലഖ്‌നൗ:  സ്വന്തം ഡിപ്പാര്‍ട്ട് മെന്‍റിലെ ഉദ്യോഗസ്ഥര്‍ക്കു പോലും സംരക്ഷണം നല്‍കാന്‍ ക‍ഴിയാത്ത ഡിപ്പാര്‍ട്ട് മെന്‍റായി ഉത്തര്‍പ്രദേശ്  പൊലീസ് മാറിയെന്ന്  ഗാസിപൂരില്‍ കല്ലേറിനിടെ കൊല്ലപ്പെട്ട പൊലീസുദ്യോഗസ്ഥന്റെ മകന്‍.

”50 ലക്ഷം രൂപയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.  എന്‍റെ അച്ഛന്‍റെ ജീവന്‍റെ വിലയാണോ അതെന്നു ആദിത്യ നാഥ് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും വി പിസിംഗ് ആ‍‍വശ്യപ്പെട്ടു.

ഉത്തര്‍ പ്രദേശില്‍  കല്ലേറിനിടെ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍റെ മകന്‍റെ ചോദ്യം  അത് കേവലം ഒരു പൊലീ സുകാരന്‍റെ മകന്‍റെ മാത്രം ചോദ്യമല്ല. ഉത്തര്‍ പ്രദേശിലെ മു‍ഴുവന്‍ പൊലീസുകാരുടെയും പ്രതിനിധിയാണ്, വി പിസിംഗ്.

പൊലീസ് കോണ്‍സ്റ്റബിളായ സുരേഷ് പ്രതാപ് വാട്ട്‌സാണ്  ആള്‍ക്കൂട്ട ആക്രമണത്തില്‍ ക‍ഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. നരേന്ദ്ര മോദി പങ്കെടുത്ത റാലി നടന്ന സ്ഥലത്ത് നിന്നും 15 കിലോമീറ്റര്‍ അകലെയുള്ള ഗാസീപുരിലായിരുന്നു സംഭവം. സംഭവുമായി ബന്ധപ്പെട്ട് 13 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel