ജീവിതത്തില്‍ പുതിയ ഇന്നിംഗ്സ് തുറന്ന് രോഹിത് ശര്‍മ്മ

ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് വിജയത്തിന് പിന്നാലെ, ജീവിതത്തില്‍ പുതിയൊരു ഇന്നിംഗ്സിന് തുടക്കമിട്ട് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മ. രോഹിത് ശര്‍മ്മയ്ക്കും ഭാര്യ റിതിക സജ്‌ദേഹിനും പെണ്‍ കുഞ്ഞ് പിറന്നു.

റിതികയുടെ ബന്ധുകൂടിയായ നടന്‍ സൊഹൈല്‍ ഖാന്റെ ഭാര്യ സീമാ ഖാനാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ വാര്‍ത്ത പുറത്തു വിട്ടത്. ക‍ഴിഞ്ഞ ദിവസം ഇന്ത്യന്‍ ടീം അംഗങ്ങള്‍ രോഹിത് അച്ഛനാകാന്‍ പോകുന്നുവെന്ന് വ്യക്തമാക്കിയിരുന്നു.

രോഹിത്തും സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ”അച്ഛനാകാന്‍ കാത്തിരിക്കാന്‍ വയ്യ. ജീവിതം മാറി മറിയുമെന്ന് ഉറപ്പാണ്. ആകാംഷയോടെ ഞാന്‍ കാത്തിരിക്കുകയാണ്” എന്നായിരുന്നു രോഹിത് പറഞ്ഞത്.

ഉ‍ഴപ്പനായ താന്‍ അച്ഛനാകാന്‍ പോവുകയാണെന്ന് അറിഞ്ഞപ്പോള്‍ സുഹൂത്തുക്കളും സഹതാരങ്ങളും തന്നെ കളിയാക്കിയതായും രോഹിത് പറഞ്ഞിരുന്നു.

2015 ഡിസംബറിലാണ് ബെസ്റ്റ് ഫ്രണ്ട്സായിരുന്ന രോഹിതും റിതികയതും വിവാഹിതരായത്. സ്‌പോര്‍ട്‌സ് മാനേജറാണ് റിതിക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News