മുത്തലാഖ് ബില്ലിനെ കോൺഗ്രസ് ആദ്യ ഘട്ടത്തിൽ എതിർത്തില്ല; കോൺഗ്രസിനെതിരെ കുഞ്ഞാലിക്കുട്ടിയുടെ ഒളിയമ്പ്

കോൺഗ്രസിനെതിരെ കുഞ്ഞാലിക്കുട്ടിയുടെ ഒളിയമ്പ്. മുത്തലാഖ് ബില്ലിനെ കോൺഗ്രസ് ആദ്യ ഘട്ടത്തിൽ എതിർത്തില്ലെന്ന് കുഞ്ഞാലിക്കുട്ടി. ലീഗ് ഇടപെട്ടാണ് ഈ നിലപാടിൽ മാറ്റം വരുത്തിച്ചത് എന്നും കുഞ്ഞാലിക്കുട്ടി.

ലോക്സഭയിൽ വോട്ടെടുപ്പ് ബഹിഷ്കരിച്ച കോൺഗ്രസ് നിലപാടിൽ ലീഗ് കേന്ദ്രങ്ങളിൽ അതൃപ്തിയുണ്ടെന്ന് സൂചനകൾ ഉണ്ടായിരുന്നു. ഈ വാദം ശരി വയ്ക്കുന്നതാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന.

വലിയ അംഗീകാരത്തോടെയാണ് മുത്തലാഖ് ബിൽ പാസായത് എന്ന അവകാശ വാദം ഉന്നയിക്കാൻ കേന്ദ്ര സർക്കാരിന് ലോക്സഭയിലെ കോൺഗ്രസിന്റെ വോട്ട് ബഹിഷ്കരണം വഴി വച്ചിരുന്നു.

ഇതിന് പിന്നാലെയാണ് വോട്ട് ബഹിഷ്കരണത്തിന് കാരണമായ കോൺഗ്രസ് നിലപാട് എന്താണെന്ന വ്യക്തമായ സൂചന നൽകിയുള്ള കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന.

ലോക്സഭയിൽ വോട്ടെടുപ്പ് ബഹിഷ്കരിച്ച കോൺഗ്രസ് സമീപനം മൃദു ഹിന്ദുത്വ നിലപാടിന്റെ ഭാഗം ആണെന്ന് ആരോപണം ഉയർന്നിരുന്നു.

ഈ വാദം ശരിവയ്ക്കുന്നതാണ് കുഞ്ഞാലിക്കുട്ടിയുടെ വാക്കുകൾ. മുത്തലാഖ് ബില്ലിൽ കോൺഗ്രസ് കാണിക്കുന്ന ഇരട്ടത്താപ്പ് നയത്തെ ഇടതുപക്ഷവും നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. രണ്ട് കാര്യങ്ങൾ ലക്ഷ്യമാക്കിയാണ് കുഞ്ഞാലിക്കുടിയുടെ പ്രസ്താവന.

ബിൽ പരിഗണിക്കവെ ലോക്സഭയിൽ എത്താത്തത്തിൽ അണികൾക്ക് ഉള്ള അമർഷം തണുപ്പിക്കുക. വോട്ടെടുപ്പ് ബഹിഷ്കരിച്ച കോൺഗ്രസ് നിലപാടിലുള്ള അതൃപ്തി കിട്ടിയ അവസരത്തിൽ പ്രകടമാക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News