മാസ് അല്ല കൊലമാസ്; തലയെടുപ്പോടെ തല അജിത്; ഒപ്പം നയന്‍സും; വിശ്വാസം ട്രെയിലര്‍ കാണാം

ആരാധകരുടെ പ്രിയ താരം തല അജിത്തിന്‍റെ പുതിയ ചിത്രം വിശ്വാസത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി.

കിടു സോള്‍ട്ട് ആന്‍റ് പെപ്പര്‍ ലുക്കിലാണ് ചിത്രത്തില്‍ അജിത്ത് എത്തുന്നത്.ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.വീരം, വേതാളം, വിവേഗം എന്നീ ചിത്രങ്ങളാണ് മുമ്പ് ശിവയും അജിത്തും  ഒന്നിച്ച ചിത്രങ്ങള്‍.

ചിത്രത്തിന്‍റെ ട്രെയ്ലര്‍ മാസ് അല്ല കൊല മാസാണെന്നാണ് ആരാധകരുടെ പക്ഷം. എന്നാല്‍ ട്രെയിലറിലുടനീളം മാസ് സ്റ്റണ്ടില്‍ അജിത് തിളങ്ങുന്നുണ്ടെങ്കിലും അജിത്തിന്‍ തന്നെ മുന്‍ ചിത്രങ്ങളിലെ ആവര്‍ത്തനം ട്രെയിലറിനെ വിരസമാക്കുന്നുണ്ട്. ചിത്രം പൊങ്കലിന് റിലീസ് ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here