പ്രളയാനന്തര പുനർനിർമാണം ഇഴഞ്ഞു നീങ്ങുന്നുവെന്ന വാർത്ത അടിസ്ഥാനരഹിതം; അടിയന്തര സഹായമായി 6,87,000 കുടുംബങ്ങൾക്ക് പതിനായിരം രൂപ വീതം 90 ദിവസത്തിനകം നൽകിയിരുന്നു; സമയം കഴിഞ്ഞ് അപേക്ഷ നൽകിയ 1,12,385 പേരിൽ1,11,873 പേരുടെ അപേക്ഷയും തീർപ്പാക്കി: മുഖ്യമന്ത്രി

പ്രളയാനന്തര പുനർനിർമാണം ഇഴഞ്ഞു നീങ്ങുന്നുവെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

സ്വന്തമായി വീട് പുനർനിർമിക്കുന്ന 6546 കുടുംബങ്ങൾക്ക് ആദ്യ ഗഡു സഹായം കൈമാറി. 2000 വീടുകൾ സഹകരണ വകുപ്പ് നിർമിച്ചു വരുന്നു.

ശേഷിക്കുന്നവർക്ക് വീട് നിർമാണത്തിന് സ്‌പോൺസർമാരെ ലഭിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. പള്ളിതർക്കം സമവായത്തിലൂടെ പരിഹരിക്കുന്നതിനായി സർക്കാർ യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

പ്രളയാനന്തര പുനർനിർമാണവും ദുരിതാശ്വാസവും ഇഴഞ്ഞു നീങ്ങുന്നവെന്ന വാർത്തകൾക്കാണ് മുഖ്യമന്ത്രി പിണറായി വിജയൻ കണക്കുകൾ നിരത്തി മറുപടി നൽകിയത്.

13,311 വീടുകളാണ് പൂർണമായി തകർന്നത്. ഇതിൽ 8881 കുടുംബങ്ങൾ സ്വന്തമായി വീട് പുനർനിർമിക്കാൻ തയ്യാറായി. 6546 കുടുംബങ്ങൾക്ക് ഒന്നാം ഗഡു സഹായം നൽകി.

ബാക്കിയുള്ളവർക്ക് ജനുവരി പത്തിനകം ഒന്നാം ഗഡു വിതരണം ചെയ്യും. പൂർണമായി തകർന്നതിൽ 2000 വീടുകൾ സഹകരണ മേഖല നിർമിച്ചു നൽകുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്.

ബാക്കിയുള്ള വീടുകൾ നിർമിക്കാൻ സ്‌പോൺസർമാരെ കണ്ടെത്തിയിട്ടുണ്ട്. സ്വന്തമായി ഭൂമിയില്ലാത്ത വീടു നഷ്ടപ്പെട്ട 1075 കുടുംബങ്ങളുണ്ട്.

ഇവർക്കായി സ്ഥലം കണ്ടെത്താൻ നടപടി സ്വീകരിച്ചുവരുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി. ഭാഗികമായി വീട് തകർന്നവർക്കുള്ള സഹായം ജനുവരി പത്തിനകം നൽകാൻ നിർദ്ദേശിച്ചിരുന്നു.

അടിയന്തര സഹായമായി 6,87,000 കുടുംബങ്ങൾക്ക് പതിനായിരം രൂപ വീതം 90 ദിവസത്തിനകം നൽകിയിരുന്നു. സമയം കഴിഞ്ഞ് അപേക്ഷ നൽകിയ 1,12,385 പേരിൽ1,11,873 പേരുടെ അപേക്ഷയും തീർപ്പാക്കിയിരുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.

പള്ളിതർക്കം സമവായത്തിലൂടെ പരിഹരിക്കുന്നതിനായി സർക്കാർ യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു
നെയ്യാറ്റിൻക്കര സനിലിന്‍റെ കുടുംബത്തിന് സർക്കാർ ചെയ്യേണ്ടത് ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News