സ്ത്രീ വിരുദ്ധനെ നിലംപരിശാക്കി ഹിഗ്വിറ്റയുടെ കഥാകാരൻ. ഫെമിനിസ്റ്റുകൾക്കെതിരേ ട്വീറ്റ് ചെയ്തയാൾക്കാണ് മാധവന്റെ നീലപ്പെൻസിലിന്റെ ഉളിപ്രയോഗം ഏറ്റത്.

സ്ത്രീവിരുദ്ധന്റെ ട്വീറ്റ് ഇങ്ങനെയായിരുന്നു:

“ഈ സ്ത്രീകൾ എല്ലാത്തിനെയും ഫെമിനിസത്തിന്റെ പേരിൽ അവരുടെ ആർത്തവരക്തംകൊണ്ട് ചായമിടുന്ന ഒരു ദിവസം വരും…

ഞാനിപ്പോൾ ഛർദ്ദിക്കും. ” ഇതിനാണ് ഗീവറീതച്ചൻ ജബ്ബാറിനെ നിലംപരിശാക്കിയതുപോലെ മാധവൻ ട്വീറ്റിലൂടെ പ്രതികരിച്ചത്.

മാധവൻ എ‍ഴുതി:

“നിന്റെ അമ്മ നിനക്കും മുമ്പേ ഏറെ ഛർദ്ദിച്ചിട്ടുണ്ട്, നിന്നെ ഗർഭം ധരിച്ചിരിക്കുമ്പോൾ, അവർക്ക് ആർത്തവമുണ്ടായിരുന്നതുകൊണ്ട്. ഇനി നല്ല കുട്ടിയാകൂ. അതിക്രൂരമായ ഈ ട്വീറ്റിന്റെ പേരിൽ അമ്മയോടു സോറി പറയൂ.”