അധ്വാനത്തിന്റെ വിലയറിഞ്ഞ് കഠിനാധ്വാനവും സമയദൈര്‍ഘ്യമേറിയതുമായ മത്സ്യബന്ധനത്തൊഴിലിന് ഇറങ്ങിയ രേഖ കാര്‍ത്തികേയനാണ്, കൈരളി ടിവി ചെയര്‍മാന്‍ മമ്മൂട്ടിയുടെ പ്രത്യേക ജ്വാല പുരസ്‌കാരത്തിന് അര്‍ഹയായത്.

മമ്മൂട്ടിയെന്ന നടനവിസ്മയത്തെ പുരസ്‌കാരദാനച്ചടങ്ങില്‍ വച്ച് നേരിട്ട് കണ്ടപ്പോള്‍, അതിന്റെ സന്തോഷം അടക്കി വയ്ക്കാന്‍ രേഖയ്ക്ക് സാധിച്ചില്ല. അംഗീകാരം കിട്ടിയതില്‍ അല്ല, മമ്മൂക്കയെ നേരിട്ട് കണ്ടതിലാണ് ഏറെ സന്തോഷമെന്നാണ് വേദിയില്‍ വച്ച് രേഖ പറഞ്ഞത്.

രേഖയുടെ വാക്കുകള്‍:

”മമ്മൂട്ടിയെ കണ്ടപ്പോഴാണ് കൂടുതല്‍ സന്തോഷം തോന്നിയത്. ജീവിതത്തിലെ ആദ്യ അനുഭവമാണിത്.

സിനിമയില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി ഇവര്‍ മൂന്നു പേരും കഴിഞ്ഞിട്ടേ വേറെ ആരുമുള്ളൂ. അതുകൊണ്ടു തന്നെ അംഗീകാരം കിട്ടിയതില്‍ അല്ല, മമ്മൂക്കയെ നേരിട്ട് കണ്ടതിലാണ് ഏറെ സന്തോഷം.”