യുവതി പ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായ നിലപാടില്ല: കടകംപള്ളി സുരേന്ദ്രന്‍

ശബരിമല യുവതി പ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായ നിലപാടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

സര്‍ക്കാറിന് വാശിയില്ല, നിര്‍ബന്ധബുദ്ധിയില്ല എന്നാണ് താന്‍ പറഞ്ഞത്. സംസ്ഥാന സെക്രട്ടറിക്ക് ഫോണില്‍ വിശദീകരണം നല്‍കി.

ആവശ്യപ്പെട്ടാല്‍ ഇനിയും വിശദീകരണം നല്‍കും. തനിക്ക് പിശക് പറ്റിയെങ്കില്‍ പാര്‍ട്ടി തിരുത്തിക്കൊള്ളുമെന്നും കടകംപള്ളി തിരുവനന്തപുരത്ത് പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News