വനിതാ ക്രിക്കറ്റര്‍ ഓഫ് ദ ഇയറും മികച്ച ഏകദിന താരവും; മന്ദാനയ്ക്ക് ഐ സി സിയുടെ ഇരട്ട പുരസ്‌കാരങ്ങള്‍

ഐസിസി വനിതാ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ഇന്ത്യയുടെ സ്മൃതി മന്ദാനയ്ക്ക്. കഴിഞ്ഞ വര്‍ഷത്തെ മികച്ച വനിതാ ഏകദിന താരമെന്ന നേട്ടവും വെടിക്കെട്ട് താരമായ മന്ദാനയ്ക്കാണ്.

22കാരിയായ മന്ദാന ഐസിസിയുടെ ലോക വനിതാ ഏകദിന ടീമിലും ട്വന്റി20 ടീമിലും ഉള്‍പ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ ഹര്‍മന്‍ പ്രീത് കൗറാണ് ലോക വനിതാ ട്വന്റി20 ടീമിന്റെ
ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടത്. ന്യൂസിലന്‍ഡിന്റെ സുസീ ബെറ്റ്‌സാണ് ഏകദിന ടീം ക്യാപ്റ്റന്‍.

കഴിഞ്ഞ വര്‍ഷം മന്ദാന 12 ഏകദിനങ്ങളില്‍നിന്നായി 66.90 ബാറ്റിംഗ് ആവറേജില്‍ 669 റണ്‍സാണ് അടിച്ചെടുത്തത്. ഏകദിന ലോകകപ്പില്‍ ഇന്ത്യ സെമിഫൈനലില്‍ എത്തിയതില്‍ മന്ദാനയുടെ മികവും നിര്‍ണായകമായി.

അഞ്ച് മത്സരങ്ങളില്‍ 178 റണ്‍സാണ് മന്ദാന നേടിയത്. 125.35 ആയിരുന്നു സ്‌ട്രൈക്ക് റേറ്റ്. 25 ട്വന്റി20 മത്സരങ്ങളില്‍ നിന്ന് 622 റണ്‍സും സ്മൃതി അടിച്ചുകൂട്ടി. 130.67 ആണ് സ്മൃതിയുടെ ട്വന്റി20 സ്‌ട്രൈക്ക് റേറ്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here