വിടവാങ്ങി കത്തിമുനയില്‍ വീഴാത്ത വിപ്ലവവീര്യം

സിപിഎം നേതാവും  എഴുത്തുകാരനുമായിരുന്ന സൈമണ്‍ ബ്രിട്ടോ അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 64 വയസായിരുന്നു.

2006 മുതല്‍ 2011 വരെ നിയസഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായിരുന്നു. 1983 കുത്തേറ്റതിനെ തുടര്‍ന്ന് അരക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ടിരുന്നു. എസ്എഫ്‌ഐയുടെ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു.

എസ്എഫ്‌ഐ സംസ്ഥാന നേതാവായിരിക്കെയാണ് അദ്ദേഹം ആക്രമിക്കപ്പെട്ടത്. ദീര്‍ഘകാലമായി വീല്‍ചെയറിനെ ആശ്രയിച്ചായിരുന്നു ജീവിതം. പുസ്തക രചനയുമായി ബന്ധപ്പെട്ട് തൃശൂരിലായിരുന്നു അദ്ദേഹം.

കെഎസ്‌യു അക്രമരാഷ്ട്രിയത്തിന്റെ ഇരയായി 35 വര്‍ഷക്കാലം ജീവിക്കുന്ന രക്തസാക്ഷിയായി നമ്മുടെ മുന്നില്‍ ഉണ്ടായിരുന്ന ആളാണ് സൈമണ്‍ ബ്രിട്ടോ.

അതിക്രൂരമായ ആക്രമണത്തിനാണ് അദ്ദേഹം 1983 ല്‍ വിധേയനായത്. സ്‌പൈനല്‍ കോര്‍ഡിനേറ്റ മുറിവാണ് അദ്ദേഹത്തെ വീല്‍ചെയറിലാക്കിയത്.

പക്ഷേ ആ വീല്‍ചെയറില്‍ ഇരുന്ന് അദ്ദേഹം എന്താണ് കമ്മ്യൂണിസ്റ്റ് എന്ന് നമ്മളെ ബോധ്യപ്പെടുത്തുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News