സൈമണ്‍ ബ്രിട്ടോ: ആയുധങ്ങള്‍ക്ക് മുന്നില്‍ തോല്‍ക്കാത്ത അതികായന്‍

സൈമണ്‍ ബ്രിട്ടോ ആയുധങ്ങള്‍ക്ക് തോല്‍പ്പിക്കാന്‍ കഴിയാത്ത കേരള രാഷ്ട്രീയത്തിലെ പുഞ്ചിരിക്കുന്ന മുഖം സൈമണ്‍ ബ്രിട്ടോ അന്തരിച്ചു.

കെഎസ് യു ക്രിമിനലുകളുടെ കൊലക്കത്തിക്ക് മുന്നില്‍ ഒന്ന് ഇടറിപ്പോയെങ്കിലും കൊലയാളികളുടെ ക്രൂരതെപ്പോലും തോല്‍പ്പിച്ചുകൊണ്ട് ആത്മ ധാര്യം കൊണ്ട് ജീവിതത്തിലേക്ക് തിരിച്ച് വന്ന പോരാളി.

എംഎല്‍എയായിരിക്കെ സ്വന്തം എംഎല്‍എ ഫണ്ട് ഉപയോഗിച്ച് ജയിലില്‍ ഒരു വായനശാല നിര്‍മ്മിച്ചുകൊണ്ട് അക്ഷരങ്ങളോടും അറിവിനോടും തന്നെയാണ് തന്റെ രാഷ്ട്രീയ പ്രതിബന്ധത എന്ന് പ്രഖ്യാപിച്ച അക്ഷര സ്‌നേഹികൂടിയായിരുന്നു സൈമണ്‍ ബ്രിട്ടോ.

മൂന്നര പതിറ്റാണ്ടുക്കാലത്തെ വീല്‍ചെയര്‍ ജീവിതത്തിനിടയിലും പുതുതലമുറയ്ക്ക് വിപ്ലവ ചിന്ത പകരുന്ന എഴുത്തുകള്‍ കൊണ്ട് രാഷ്ട്രീയ സമൂഹത്തില്‍ സജീവമായിരുന്നു ബ്രിട്ടോ.

1983 ല്‍ കെഎസ് യു ക്രിമിനലുകളുടെ കഠാരക്കിരയായെങ്കിലും, തന്റെ ഓരോ ജീവനാടിയിലും കൊലക്കത്തിയിറക്കിയ അക്രമകാരികളുടെ മുഖത്ത് നോക്കി നിറപുഞ്ചിരിയോടെ

‘തന്റെ രാഷ്ട്രീയ ബോധവും മാനുഷികതയുമായി ഞാന്‍ ഇവിടെയൊക്കെത്തന്നെയുണ്ടാവു’മെന്ന് പറഞ്ഞ് ജീവിതത്തിലേക്ക് നടന്നു വന്ന,

പരിചയപ്പെട്ടവര്‍ക്കെല്ലാം പ്രിയപ്പെട്ട കമ്യൂണിസ്റ്റ്. 2015 ല്‍ 138 ദിവസങ്ങള്‍ കൊണ്ട് ഇന്ത്യ മുഴുവന്‍ സഞ്ചരിച്ച സൈമണ്‍ ബ്രിട്ടോ എപ്പോഴും രാഷ്ട്രീയ ചുറ്റുപാടുകളെ പഠിച്ചുകൊണ്ടിരുന്ന വിദ്യാര്‍ത്ഥിയായിരുന്നു. ചക്രവാളങ്ങള്‍ക്കപ്പുറം ഒരു സൂര്യ കിരണമായി തന്നെ അയാള്‍ എന്നും ജ്വലിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News