സനലിന്റെ ഭാര്യ വിജി സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തി വന്ന സത്യാഗ്രഹം അവസാനിപ്പിച്ചു

നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്റെ വിധവ വിജി സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തി വന്ന സത്യാഗ്രഹം അവസാനിപ്പിച്ചു.

വിജിക്ക് അര്‍ഹമായ ജോലി നല്‍കുമെന്ന ഉറപ്പ് മുഖ്യമന്ത്രി നല്‍കിയതിനാലാണ് സമരം അവസാനിപ്പിച്ചത്. സിഎസ്‌ഐ സഭ ബിഷപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ സമവായ നീക്കമാണ് സമരം അവസാനിപ്പിച്ചത്

സനലിന്റെ വിധവ വിജി 22 ദിവസത്തിലേറെയായി സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തി വന്ന സമരം സര്‍ക്കാര്‍ അവസാനിപ്പിച്ചത് തികച്ചും തന്ത്രപൂര്‍വ്വമായ നീക്കത്തിലൂടെയായിരുന്നു. വിഷ്ണുപുരം ചന്ദ്രശേഖരന്റെ നേതൃത്വത്തിലുളള ആക്ഷന്‍ കൗണ്‍സിലിനെ പൂര്‍ണമായും ഒ!ഴിവാക്കിയാണ് സമവായ നീക്കം ഉണ്ടായത്.

വിജിയുടെ സമരം അവസാനിപ്പിക്കാന്‍ ഭരണനേതൃത്വത്തെ സമീപിച്ച സിഎസ്‌ഐ സഭ വിജിയുടെ സ്വന്തം കൈപടയിലെഴുതിയ അപേക്ഷ മുഖ്യമന്ത്രിയുടെ ഓഫീസിന് നല്‍കി. ജോലി അടക്കമുളള ആ!വശ്യങ്ങളില്‍ അനുഭാവപൂര്‍വ്വമായ പരിഗണ നല്‍കാമെന്നും ഭരണനേതൃത്വവും നിലപാട് എടുത്തതോടെ മഞ്ഞുരുകി. സമരം അവസാനിപ്പിക്കുകയാണെന്ന് വിജി പ്രഖ്യാപിച്ചു
വിജിയുടെ സമരത്തെ ആളി കത്തിക്കുന്നതിനായി വനിതാ മതില്‍ നടക്കുമ്പോള്‍ കോണ്‍ഗ്രസ് അനുഭാവ മതില്‍ അടക്കം പ്‌ളാന്‍ ചെയ്തിരുന്നു. ബിജെപി മറ്റ് ചില സമരരൂപങ്ങള്‍ ആസൂത്രണം ചെയ്തിരുന്നു , എന്നാല്‍ സിഎസ്‌ഐ സഭ നേതൃ്ത്വം മുഖ്യമന്ത്രിയെ സമീപിച്ചതോടെ അവരുടെ എല്ലാ കണക്ക് കൂട്ടലും തെറ്റി.

സമരം ഒത്തുതീരുമെന്ന് യാതൊരു സൂചനയും വൈകുന്നേരം വരെ വിഷ്ണുപുരം ചന്ദ്രശേഖരന് ഉണ്ടായിരുന്നില്ല. എന്നാല്‍ അപ്രതീക്ഷിതമായി ആക്ഷന്‍കൗണ്‍സിലിനെ മറികടന്ന് ഭരണ നേതൃത്വം തീരുമാനം എടുത്തതോടെ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുളള കോണ്‍ഗ്രസ് ,ബിജെപി സംഘം ഈളിഭ്യരായി.

വിജിക്ക് ജോലി നല്‍കുമെന്ന് നേരത്തെ തന്നെ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നതാണെങ്കിലും അത് അത് വകവെക്കാതെ സമരം ആസൂത്രണം ചെയ്തവരുടെ പിടിവാശിയാണ് സമരം ഒത്ത്തീര്‍പ്പ് ഇല്ലാതെ നീണ്ട് പോകാന്‍ കാരണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News