ഒന്നേകാൽ കിലോ കഞ്ചാവുമായി ചപ്പാത്ത് പൂക്കളം സ്വദേശികൾ എക്സൈസ് പിടിയിൽ

ഒന്നേകാൽ കിലോ കഞ്ചാവുമായി ചപ്പാത്ത് പൂക്കളം സ്വദേശികൾ എക്സൈസ് പിടിയിൽ. കെഎസ്ആർടിസി ബസിൽ കമ്പത്തു നിന്നും കോട്ടയത്തേക്ക് കടത്തിയ ഒന്നേകാൽ കിലോ കഞ്ചാവ് വണ്ടിപെരിയാർ എക്സൈസ് ഉദ്യോഗസ്ഥർ കണ്ടെത്തി കേസാക്കി.

ന്യൂ ഇയർ ആഘോഷത്തിനു വേണ്ടി കൊണ്ടുപോയ കഞ്ചാവാണ് പിടികൂടിയത് ചപ്പാത്ത് പൂക്കളം പുത്തൻപറമ്പിൽ വീട്ടിൽ സുധീഷ് മകൻ 26 വയസ്സുള്ള മനുമോൻ, ഈരിക്കൽ പടി വീട്ടിൽ രാജൻ മകൻ 24 വയസ്സുള്ള വിഷ്ണു എന്നിവർ ചേർന്നാണ് കഞ്ചാവ് കടത്തിയത്.

ഇടുക്കി എക്സൈസ് കമ്മീഷണർ എംജെ ജോസഫിന്റെ നിർദ്ദേശത്തെ തുടർന്ന് രാവിലെ 9 മണിമുതൽ ഇടുക്കി ജില്ലയിലെ മുഴുവൻ എക്സൈസ് ഉദ്യോഗസ്ഥരും വാഹനപരിശോധനയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു.

വൈകിട്ട് നാലരയോടെ കുമളിയിൽ നിന്നും കോട്ടയത്തേക്ക് വന്ന കെഎസ്ആർടിസി ബസ് പരിശോധിച്ചാണ് കേസ് കണ്ടുപിടിച്ചത് വണ്ടിപ്പെരിയാർ എക്സൈസ് ഇൻസ്പെക്ടർ ഉദ്യോഗസ്ഥന്മാരായ രവി V, രാജ്കുമാർ By അനീഷ് റ്റി.എ.,

ജോസ് വർഗീസ് രാജീവ് ബിലേഷ്, സ്റ്റെല്ലാ ഉമ്മൻ എന്നിവർ റെയ്ഡിൽ പങ്കെടുത്തു ഒരു കോട്ടയം സ്വദേശിക്ക് കൈമാറാനാണ് പ്രതികൾ കഞ്ചാവ് കൊണ്ടുവന്നത് ഇയാളെ കുറിച്ചുള്ള അന്വേഷണം ഊർജ ജിതമാക്കിയതായി ഉദ്യോഗസ്ഥർ അറിയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here