കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലത്ത് ഇതര സംസ്ഥാനതൊഴിലാളിയുടെ മരണം കൊലപാതകമെന്ന് സൂചന ലഭിച്ചതായി പൊലീസ്. കന്യാകുമാരി മാര്‍ത്താണ്ഡം സ്വദേശി കനകരാജനെയാണ് തിങ്കളാഴ്ച പുലര്‍ച്ചെ കഴുത്തറുത്ത നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്.

നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന്, പൊലീസെത്തി ഇയാളെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരിച്ചു.

കുന്ദമംഗലം പൊലീസ് നടത്തിയ അന്വേഷണത്തിലാണ്, കനകരാജന്‍റെ മരണം കൊലപാതകമെന്ന് ഉറപ്പിച്ചത്. പ്രതിയെ പൊലീസ് കസ്റ്റഡിയില്‍എടുത്തതായാണ് സൂചന.

പ്രദേശവാസിയായ പ്രതിയും കനകരാജനും കുറച്ച് ദിവസം മുമ്പ് മദ്യപിക്കുന്നതിനിടെ വാക്ക്തര്‍ക്കമുണ്ടായിരുന്നു. ഇതിലുണ്ടായ പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.