ഫുട്ബോള്‍ മലയാളികള്‍ക്ക് ഒരു ആഘോഷമാണ്. ഐഎസ് എല്ലില്‍ ബ്ലാസ്റ്റേഴ്സിന് അവര്‍ നല്‍കുന്ന സപ്പോര്‍ട്ട് മാത്രം മതി അതിലെ വാസ്തവം മനസിലാകാന്‍. ലോക താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും മെസിയ്ക്കും നെയ്മറിനും കേരളത്തില്‍ നിന്നുള്ല ആരാധകരും കുറവല്ല.
രാജ്യങ്ങളെയും താരങ്ങളെയും സപ്പോര്‍ട്ടു ചെയ്യുന്നതിനൊപ്പം മികച്ച ക്ലബുകളെയും മലയാളികള്‍ പിന്തുണയ്ക്കാറുണ്ട്.ബാഴ്സ, റയല്‍ ബയണ്‍ മ്യൂണിക്ക്, മാഞ്ചസ്റ്റര്‍ യുണെെറ്റഡ്, സിറ്റി യുവന്‍റസ് തുടങ്ങിലോകത്തിലെ മികച്ച ക്ലബുകള്‍ക്കെല്ലാം കേരളത്തില്‍ ആരാധകരുണ്ട്.
ഇന്ത്യന്‍ ആരാധകരെ, പ്രത്യേകിച്ച് മലയാളികളെ ഏറെ ബഹുമാനിക്കുന്നവരുമാണ് ക്ലബുകള്‍.മലയാളികള്‍ക്ക് ഈ പുതുവത്സരത്തില്‍ ആദരവുമായി എത്തിയിരിക്കുകയാണ് ജര്‍മന്‍ ലീഗ് ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്ക്.
“ഇന്ത്യക്കാരായ പ്രിയ ആരാധകരെ, 2018ല്‍ ഞങ്ങളെ സപ്പോര്‍ട്ട് ചെയ്തതിന് നന്ദി” എന്നാണ് ടീം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. പോസ്റ്റില്‍ നന്ദിയെന്ന് എഴുതാനായി തിരഞ്ഞെടുത്തതാകട്ടെ മലയാളവും .
“നന്ദി” എന്ന എഴുതിയത് ശരിയല്ലേയെന്നും ക്ലബ് സോഷ്യല്‍ മീഡിയയിലൂടെ ചോദിച്ചു. ഇതിന് മറുപടിയുമായി നിരവധി മലയാളി കാല്‍പ്പന്ത് ആരാധകരാണ് എത്തിയത്.
നേരത്തെയും ക്ലബുകളും രാജ്യങ്ങളും മലയാളികളുടെ ഫുട്ബോള്‍ പ്രേമത്തെ ഏറെ പുകഴ്ത്തിയിരുന്നു. ലോകകപ്പ് വേളയില്‍ അര്‍ജന്‍റീന പുറത്തു വിട്ട ഒരു വീഡിയോയിലും മലയാളി സാനിധ്യമുണ്ടായിരുന്നു.

Get real time update about this post categories directly on your device, subscribe now.