2019ല്‍ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കും;പ്രഖ്യാപനവുമായി പ്രകാശ് രാജ്

ദില്ലി: 2019 ല്‍ നടക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് നടന്‍ പ്രകാശ് രാജ്.

“ഇതൊരു പുതിയ തുടക്കമാണ്.  പുതിയ ഉത്തരവാദിത്തം. നിങ്ങളുടെ പിന്തുണയോടെ വരുന്ന പാര്‍ലമെന്റ് ഇലക്ഷനില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഞാന്‍ മത്സരിക്കും. മണ്ഡലം ഏതെന്ന കാര്യം ഉടന്‍ അറിയിക്കും. ഇത്തവണ ജനങ്ങളുടെ സര്‍ക്കാര്‍”. പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.

ബിജെപിയുടെയും  സംഘപരിവാറിന്‍റെയും നയങ്ങള്‍ക്കെതിരെ ശക്തമായ നില പാടുകള്‍ സ്വീകരിച്ച വ്യക്തിയാണ് പ്രകാശ് രാജ്.  കേന്ദ്രത്തിന്‍റെ നയങ്ങള്‍ക്കെതിരെയും,

പരിവാര്‍സംഘടനകളുടെ തീവ്ര ഹിന്ദുത്വ നിലപാടുകള്‍ക്കെതിരെയും ശക്തമായ നിലപാടുകളെടുത്ത പ്രകാശ് രാജിനെതിരെ നേരത്തെ പരിവാര്‍ പ്രവര്‍ത്തകര്‍ രംഗത്തെത്തിയരുന്നു.

എന്നാല്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ തന്റെ ശബ്ദം കൂടുതല്‍ ഉയരുമെന്നും തന്റെ നിലപാടുകള്‍ ഇനിയും ഉറക്കെ വിളിച്ചു പറയുമെന്നും നിശബ്ദമാക്കാനാണ് ശ്രമമെങ്കില്‍ കൂടുതല്‍ ഉച്ചത്തില്‍ ശബ്ദം ഉയരുമെന്നും നേരത്തെ പ്രകാശ് രാജ് വ്യക്തമാക്കിയിരുന്നു.

പ്രകാശ് രാജിന്‍റെ ഇലക്ഷനില്‍ മത്സരിക്കുമെന്ന പ്രഖ്യാപനം മതേതര വിശ്വസികള്‍ക്ക ഏറെ ആശ്വാസകരമാണ്.

നേരത്തെ  മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതത്തില്‍ ബിജെപിയ്ക്കും ആര്‍എസ് എസ്സിനും എതിരെ രൂക്ഷമായ  പ്രതികരണവുമായി പ്രകാശ് രാജ്  രംഗത്തെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News