‘വനിതാ മതിലില്‍ പങ്കെടുക്കാതെ മാറിനില്‍ക്കുന്നവരെ ചരിത്രം കാര്‍ക്കിച്ച് തുപ്പും’; എന്‍.എസ്.എസിന്റെ പല നിലപാടുകളും വിവരക്കേട്; രൂക്ഷവിമര്‍ശനവുമായി വെള്ളാപ്പള്ളി

കൊച്ചി: എന്‍എസ്എസ്സിനെതിരെ രൂക്ഷവിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കാലം മാറിയത് എന്‍എസ്എസ് മനസ്സിലാക്കുന്നില്ല.കേരളത്തിലെ പോപ്പാണ് താന്‍ എന്നാണ് ചിലരുടെ ധാരണ. വനിതാ മതിലില്‍ പങ്കെടുക്കാതെ മാറിനില്‍ക്കുന്നവരെ ചരിത്രം കാര്‍ക്കിച്ച് തുപ്പും.

എന്‍.എസ്.എസിന്റെ പല നിലപാടുകളും വിവരക്കേടാണ്. അത് എന്‍എസ്എസ് മനസ്സിലാക്കണമെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.

ജാതി മതഭേദമന്യേ എല്ലാവരും മതിലില്‍ പങ്കെടുക്കണം. മതിലിനെ വര്‍ഗീയ മതിലെന്ന് പറയുന്നവരുടെ രാഷ്ട്രീയ ഗൂഢാലോചന മനസ്സിലാക്കണം. നവോധാന മൂല്യങ്ങളെ സംരക്ഷിക്കാനാണ് വനിതാമതിലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

ലോകം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ വനിതാ മതിലായിരിക്കും ഇന്ന് നടക്കാന്‍ പോകുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News