രഞ്ജി ട്രോഫിയില്‍ ആവേശകരമായ പോരാട്ടം; പഞ്ചാബിന് വിജയലക്ഷ്യം 127 റണ്‍സ് മാത്രം

രഞ്ജി ട്രോഫിയില്‍ പഞ്ചാബിനെതിരായ കേരളത്തിന്‍റെ മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. രണ്ടാം ഇന്നിങ്ങ്സില്‍ കേരളം 223 റണ്‍സിന് പുറത്തായതോടെ പഞ്ചാബിന്‍റെ വിജയലക്ഷ്യം 127 റണ്‍സായി. പഞ്ചാബ് ഒന്നാം ഇന്നിങ്ങ്സില്‍ 97 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്ങ്സ് ലീഡ് നേടിയിരുന്നു.

168 പന്തില്‍ നിന്ന് 12 ബൗണ്ടറികളും രണ്ടു സിക്‌സുമടക്കം 112 റണ്‍സെടുത്ത മുഹമ്മദ് അസ്ഹറുദ്ദീനാണ് കേരളത്തെ രണ്ടാം ഇന്നിങ്ങ്സില്‍ ഭേദപ്പെട്ട നിലയിലെത്തിച്ചത്.

ഒന്നാം ഇന്നിങ്ങ്സില്‍ കേരളം 121 റണ്‍സിന് പുറത്തായിരുന്നു. പഞ്ചാബ് ഒന്നാം ഇന്നിങ്ങ്സില്‍ 217 റണ്‍സാണെടുത്തത്.

മൂന്നാം ദിനം മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച കേരളത്തിന് സ്‌കോര്‍ 135-ല്‍ എത്തിയപ്പോള്‍ തന്നെ നായകന്‍ സച്ചിന്‍ ബേബിയെ (16) നഷ്ടമായി.

മന്‍പ്രീത് സിങ്ങിന്‍റെ പന്തില്‍ സച്ചിന്‍റെ കുറ്റി തെറിക്കുകയായിരുന്നു. പിന്നാലെ വിഷ്ണു വിനോദിനൊപ്പം (36) ചേര്‍ന്ന് അസ്ഹര്‍ 55 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കി.

എന്നാല്‍ സ്‌കോര്‍ 190-ല്‍ എത്തിയപ്പോള്‍ അസ്ഹറിനെയും ബാല്‍തേജ് സിങ് മടക്കി. പിന്നാലെയെത്തിയ കേരളത്തിന്‍റെ വിശ്വസ്തനായ ബാറ്റ്‌സ്മാന്‍ ജലജ് സക്‌സേനയ്ക്ക് മൂന്നു റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

സക്സേന കൂടി മടങ്ങിയതോടെ ആദ്യ ഇന്നിങ്ങ്സിന്‍റെ തനിയാവര്‍ത്തനമായിരുന്നു കേരളത്തിന്‍റെ രണ്ടാം ഇന്നിങ്ങ്സും.

എലൈറ്റ് ഗ്രൂപ്പ് ബിയില്‍ കേരളത്തിന് ആറ് മത്സരങ്ങളില്‍ നിന്ന് 20 പോയിന്‍റും പഞ്ചാബിന് 13 പോയിന്‍റുമാണുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News