വനിതാ മതിലിനിടയിലേക്ക് ബൈക്ക് ഇടിച്ചു കയറ്റി സ്ത്രീകളെ കൊലപ്പെടുത്താന്‍ ആര്‍എസ്എസ് ശ്രമം; സംഭവം തലശേരിയില്‍

കണ്ണൂര്‍:  തലശ്ശേരിയില്‍ വനിതാ മതിലില്‍ പങ്കെടുക്കാന്‍ എത്തിയവരെ ആര്‍ എസ് എസുകാര്‍ ആക്രമിച്ചു. തലായി ഹാര്‍ബറിന് സമീപം വനിതാ മതിലിന് നേരെ ബൈക്ക് ഓടിച്ചു കയറ്റിയാണ് സംഘര്‍ഷം ഉണ്ടാക്കിയത്.ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ പരിക്കേറ്റ നാല് പേരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വനിതാ മതിലിന്റെ പ്രതിജ്ഞ ചൊല്ലിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ആര്‍ എസ് എസുകാര്‍ വനിതകള്‍ക്ക് ഇടയിലേക്ക് ബൈക്ക് ഓടിച്ചു കയറ്റിയത്.ഹിമ എന്ന പെണ്‍കുട്ടിയുടെ നേരെയാണ് ബൈക്ക് ഓടിച്ചു കയറ്റിയത്.പെണ്‍കുട്ടിയും കൂടെയുണ്ടായിരുന്ന പിതാവ് ഇത് ചോദ്യം ചെയ്തതോടെ ആര്‍ എസ് എസുകാര്‍ ഇവരെ മര്‍ദിച്ചു.ബൈക്കില്‍ എത്തിയവര്‍ക്ക് പിന്നാലെ എത്തിയ മാറ്റിയൊരു ആര്‍ എസ് എസ് സംഘം അക്രമം അഴിച്ചു വിട്ടു.

ആര്‍ എസ് എസ് ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു.ഇവരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആസൂത്രിതമായ ആക്രമണമാണ് ആര്‍ എസ് എസ് നടത്തിയതെന്ന് പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ച എ എന്‍ ഷംസീര്‍ എം എല്‍ എ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News