“ഞാന്‍ എന്തിന് സംവിധാനം ചെയ്ത് മോശമാക്കണം’ , സംവിധായകനാകാന്‍ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് ലാലേട്ടന്‍ നല്‍കിയ മറുപടി

മലയാളത്തിലെ മഹനടന്മാരില്‍ ഒരാളാണ് മോഹന്‍ലാല്‍. തന്റെ അഭിനയ ജീവിതത്തില്‍ അദ്ദേഹം ചെയ്യാത്ത കഥാപാത്രങ്ങള്‍ വളരെ വിരളമാണ്.

അടുത്തതായി അദ്ദേഹത്തിന്റെ പുറത്തിറങ്ങുന്ന ചിത്രമാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍. ചിത്രം ഉടന്‍ പുറത്തിറങ്ങും.

ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ക്കായി എത്തിയപ്പോള്‍ സംവിധായകന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹം നല്‍കിയത് രസകരമായ ഒരു മറുപടിയാണ്.

“സംവിധായകന്‍ ആകാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നാണ് ഉത്തരം. നമ്മുടെ ഇടയില്‍ ഒരുപാട് മിടുക്കന്മാരായ സംവിധായകര്‍ ഉണ്ട്.

പിന്നെ ഞാന്‍ എന്തിന് സംവിധാനം ചെയ്ത് മോശമാക്കണം. നടനാകുന്നത് പോലെ എളുപ്പമുള്ള കാര്യമല്ല സംവിധായകന്‍ ആവുക എന്നത്.

നല്ല പഠനം ആവശ്യമുള്ള കാര്യമാണത്. സംവിധായകന്‍ ആകാനായി ജനിച്ചവരുണ്ട് അവര്‍ക്കൊപ്പം പോവുക എന്നതല്ലെ നല്ലത്.” അദ്ദേഹം പറയുന്നു.

മരയ്ക്കാര്‍ എന്ന ചിത്രത്തിന്റെ വിശേഷങ്ങളും അദ്ദേഹം പങ്കുവെച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News