സുപ്രീംകോടതി വിധിക്ക് മുമ്പ് അയോധ്യ ഓര്‍ഡിനന്‍സില്ല; കേസ് വൈകിക്കുന്നത് കോണ്‍ഗ്രസെന്ന് മോദി

ദില്ലി: അയോധ്യ വിഷയത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സുപ്രീംകോടതി വിധിക്ക് മുമ്പ് അയോധ്യ ഓര്‍ഡിനന്‍സില്ലെന്നും കേസ് വൈകിക്കുന്നത് കോണ്‍ഗ്രസ് അഭിഭാഷകരെന്നും പ്രധാനമന്ത്രി പറഞ്ഞു.

സുപ്രീം കോടതി വിധിക്കായി താന്‍ കാത്തിരിക്കുകയാണ്. അയോധ്യ പ്രശ്‌നപരിഹാരം ഭരണഘടനയുടെ പരിധിയില്‍ നിന്നുകൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.

2019 ലെ തെരഞ്ഞെടുപ്പ് സഖ്യത്തിനെതിരായ ജനങ്ങളുടെ പോരാട്ടമാണെന്നും ആര്‍ബിഐ ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് ഊര്‍ജിത് പട്ടേല്‍ സ്വയം രാജിവച്ചതാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News