ഫുട്‌ബോള്‍ ലോകത്ത് നമ്മല്‍ കണ്ടിട്ടുള്ള ഒന്നാണ് വര്‍ണവിവേചനം. ഇത് കാരണം പലര്‍ക്കും കളി അവസാനിപ്പിക്കേണ്ടിയും വന്നിട്ടുണ്ട്. ഇപ്പോള്‍ താന്‍ വര്‍ണവിവേചനം നേരിട്ടിരുന്നു എന്ന് തുറന്നു പറയുകയാണ് ഫുട്‌ബോള്‍ ഇതിഹാസം മറഡോണ.

തനിക്കും ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ടെന്നും ഇത്തരം വിവേചനം പുട്‌ബോളില്‍ നിന്നും പുറത്തു പോകണം എന്നു അദ്ദേഹം പറയുന്നു.
നാപോളി പ്രതിരോധ താരം കലിദു കോലിബാലി ഇറ്റലിയില്‍ നടന്ന മത്സരത്തില്‍ കാണികളില്‍ വംശീയ അധിക്ഷേപം നേരിട്ടിരുന്നു.

മുന്‍ നാപോളി താരമായിരുന്ന മറഡോണ കോലിബാലിക്ക് പിന്തുണ നല്‍കിയപ്പോള്‍ ആണ് തന്റെ അനുഭവം പങ്കുവെച്ചത്.