ശബരിമലയിലേത് ആചാരവുമായി ബന്ധപ്പെട്ട പ്രശ്‌നമെന്ന് പ്രധാനമന്ത്രി മോദി. വനിതാ ജഡ്ജിയുടെ വിയോജിപ്പ് ശ്രദ്ധേയമാണെന്നും ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ വിധി ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

ചില ക്ഷേത്രങ്ങള്‍ക്ക് തനതായ ആചാരമുണ്ടെന്നും പുരുഷന്മാര്‍ക്ക് പ്രവേശനമില്ലാത്ത ക്ഷേത്രങ്ങള്‍ ഇന്ത്യയിലുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു. മുത്തലാഖും ശബരിമല വിഷയവും രണ്ടാണെന്നും മോദി പറഞ്ഞു.

ലിംഗ സമത്വവും സാമൂഹ്യനീതിയും പാലിക്കാനാണ് മുത്തലാഖ് ഓര്‍ഡിനന്‍സെന്നും ഇത് മതവിഷയത്തിലുള്ള ഇടപെടല്‍ അല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. കോടതി വിധിക്ക് ശേഷമാണ് മുത്തലാഖ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്നും അദ്ദേഹം വ്യക്തമാക്കി.