
അമേരിക്കന്‍ അധോലോകത്തെ അടക്കി ഭരിക്കുന്ന ഇറ്റാലിയന്‍ കുടുംബമാണ് ‘ഗാംബിനോസ്’. യാതൊരു തെളിവും അവശേഷിപ്പിക്കാതെ കൊലപാതകങ്ങള്‍ ഇവരെ പോലീസ് പോലും ഭയപ്പെട്ടിരുന്നു. 1910 മുതല്‍ അമേരിക്കയില്‍ വളര്‍ന്നു വരുന്ന ഒരു ക്രിമിനല്‍ മാഫിയയാണ് ഗാംബിനോസ്.
ഗാംബിനോസ് കുടുംബത്തിന്റെ കഥയെ ആസ്പദമാക്കി ഗിരീഷ് പണിക്കര്‍ ഒരുക്കുന്ന മലയാള ചിത്രമാണ് ‘ഗാംബിനോസ്’. സ്റ്റോറി ഓഫ് എ ക്രൈം ഫാമിലി എന്നാണ് സിനിമയുടെ ടാഗ് ലൈന്‍. ടാഗ് ലൈന്‍ സൂചിപ്പിക്കുമ്പോലെ സിനിമ ഒരു പക്കാ ക്രൈം ത്രില്ലറാണ്.
അമേരിക്കയിലെ ഗാംബിനോസിനെ പോലെ കുറ്റകൃത്യം ചെയ്യുന്ന മലബാറിലെ ഒരു കുടുംബത്തിലൂടെയാണ് ചിത്രത്തിന്റെ സഞ്ചാരം. 1980കളില്‍ ഗാംബിനോസ് കുടുബത്തിന്റെ പ്രതാപകാലമായിരുന്നു.
കുടുംബത്തിന്റെ നായകനാണ് കാര്‍ലോസ്. തെളിവുകള്‍ ഒന്നും അവശേഷിപ്പിക്കാതെ വളരെ മാന്യമായ കൊലപാതകങ്ങളായിരുന്നു ഇവരുടെ പ്രത്യേകത.
എന്നാല്‍ കാര്‍ലോസിന്റെ മരണശേഷം മക്കള്‍ ഭീരുക്കളായി മാറുന്നു. പിന്നീട് നടക്കുന്ന സംഭവ വിശേഷങ്ങളാണ് സിനിമയുടെ ഇതിവൃത്തം. കൊലപാതകങ്ങള്‍ പരാജയപ്പെടുമ്പോള്‍ അവരുടെ കുടുംബത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളിലൂടെ സിനിമ വികസിക്കുന്നു.
കാര്‍ലോസിന്റെ ഭാര്യയായ മമ്മ എന്ന കഥാപാത്രത്തിനെ രാധികാ ശരത്കുമാറാണ് അവതരിപ്പിക്കുന്നത്. മക്കളായി തമിഴ് നടന്‍ സമ്പത്ത് രാജ്, സംവിധായകന്‍ വിനയന്റെ മകന്‍ വിഷ്ണു വിനയ്, ശ്രീജിത്ത് രവി, സാലു ജോര്‍ജ്, മുസ്തഫ എന്നിവര്‍ വേഷമിടുന്നു. സിജോയ് വര്‍ഗീസ് പോലീസ് വേഷത്തിലെത്തുന്നു. നീരജയാണ് നായിക.
മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് ഗാംബിനോസിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്. സക്കീര്‍ മഠത്തിലാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. എല്‍ബന്‍ കൃഷ്ണയാണ് ഛായാഗ്രഹണം.
ജേക്സ് ബിജോയുടെതാണ് സംഗീതം. ഓസ്ട്രേലിയന്‍ ഫിലിം കമ്പനിയായ കങ്കാരു ബ്രോഡ്കാസ്റ്റിങ്ങാണ് നിര്‍മ്മാണം. ജനുവരി മൂന്നാം വാരം ‘ഗാംബിനോസ്’ പ്രദര്‍ശനത്തിനെത്തും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here