ഹിന്ദി ഹൃദയഭൂമിയില്‍ ഭരണവിരുദ്ധ വികാരമുണ്ടെന്ന വസ്തുത സമ്മതിച്ച് മോദി

ഹിന്ദി ഹൃദയഭൂമിയില്‍ ഭരണവിരുദ്ധ വികാരമുണ്ടെന്ന വസ്തുത സമ്മതിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രാമക്ഷേത്രത്തിനുള്ള ഓര്‍ഡിനന്‍സ് സാധ്യത മോദി തള്ളിയില്ല.

ശബരിമല വിഷയം ആചാരസംരക്ഷണമാണെന്നും അതേസമയം മുത്തലാഖ് ലിംഗ സമത്വമാണെന്നുമായിരുന്നു മോദിയുടെ വാദം. എന്നാല്‍ അഭിമുഖത്തിലൂടെ സ്വയം സംതൃപ്തി കണ്ടെത്തുകയാണ് മോദി ചെയ്തതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

ഹിന്ദി ഹൃദയഭൂമിയില്‍ ഭരണവിരുദ്ധ വികാരം തിരിച്ചടിയായെന്നും മിസോറാമിലും തെലങ്കാനയിലും ബിജെപിയ്ക്ക് അവസരമില്ലെന്ന് ആദ്യമേ ബോധ്യമുണ്ടായിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.

സുപ്രീംകോടതി വിധിക്ക് മുമ്പ് അയോധ്യ വിഷയത്തില്‍ ഓര്‍ഡിനന്‍സ് ഇറക്കില്ലെന്ന് പറഞ്ഞ മോദി ഓര്‍ഡിനന്‍സിന്റെ സാധ്യത തള്ളിയിട്ടില്ല. കേസ് വൈകിക്കുന്നത് കോണ്‍ഗ്രസ് അഭിഭാഷകരാണെന്നും അയോധ്യ പ്രശ്നപരിഹാരം ഭരണഘടനയുടെ പരിധിയില്‍ നിന്നുകൊണ്ട് നടപ്പിലാക്കുമെന്നും മോദി പറഞ്ഞു.

നോട്ട് നിരോധനത്തെ ന്യായീകരിച്ച മോദി കള്ളപ്പണം കൈയ്യിലുണ്ടെങ്കില്‍ നിക്ഷേപിക്കുക. പിഴയടക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും കൂട്ടിചേര്‍ത്തു.

ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയെ മോദി എതിര്‍ത്തു. അതേസമയം ശബരിമല വിഷയം ആചാരവുമായി ബന്ധപ്പെട്ടതാണെന്നും ഇന്ദു മല്‍ഹോത്രയുടെ വിധി ന്യായം ചര്‍ച്ച ചെയ്യണമെന്നും അഭിമുഖത്തില്‍ വ്യക്തമാക്കിയ മോദി മുത്തലാഖ് വിഷയത്തിലെ ഓര്‍ഡിനന്‍സ് സാമൂഹിക നീതിയും ലിംഗ സമത്വവും ഉദ്ദേശിച്ച് ഏര്‍പ്പെടുത്തിയതാണെന്നുള്ള വാദം മുന്നോട്ട വെച്ചു.

ഊര്‍ജിത് പട്ടേല്‍ രാജിവച്ചത് രാഷട്രീയ സമ്മര്‍ദ്ദം കൊണ്ടല്ല. രാജി സന്നദ്ധത ഏഴ് മാസം മുമ്പ് ഊര്‍ജിത് പട്ടേല്‍ തന്നെ അറിയിച്ചിട്ടുണ്ടന്നായിരുന്നു മോദിയുടെ വാദം.

മിന്നലാക്രമണത്തെ കുറിച്ചും മോദി പ്രതികരിച്ചു. മിന്നലാക്രമണത്തിനുളള തീരുമാനം വെല്ലുവിളി നിറഞ്ഞതായിരുന്നു. സൈനികരുടെ സുരക്ഷയില്‍ ആശങ്ക ഉണ്ടായിരുന്നുവെന്നും മിന്നലാക്രമണത്തെ പ്രതിപക്ഷവും ചോദ്യം ചെയ്തുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ലിംഗസമത്വവും സാമൂഹിക നീതിയുമാണ് മുത്തലാഖിലൂടെ ലക്ഷ്യവെക്കുന്നതായിരുന്നു മോദിയുടെ ന്യായീകരണം. 2019 ലെങ്കിലും ഇതുവരെ വരുത്തി വച്ച മണ്ടത്തരങ്ങള്‍ സമ്മതിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. മോദിയും മോദിയുടെ നുണകളും രാജ്യത്തിന്റെ സാമൂഹിക സാമ്പത്തിക ഘടന തകര്‍ത്തുവെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News