കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട നാല് വിദ്യാര്‍ഥികളും മുങ്ങിമരിച്ചു

തിരുവനന്തപുരം: അമ്പലത്തറയില്‍ കടലില്‍ കുളിക്കാനിറങ്ങവേ തിരയില്‍പ്പെട്ട നാലു പേര്‍ മരിച്ചു. ഇടയാര്‍ പൊഴിക്കരയിൽ കടലില്‍ കുളിക്കുന്നതിനിടെ തിരയിൽ പെട്ട് കാണാതായ വിദ്യാര്‍ഥികളായ ബീമാപ്പള്ളി സ്വദേശികളായ നവാസ് ഖാൻ, ബിസ്മില്ല ഖാൻ, റമീസ് ഖാൻ, ഇബ്രാഹിം എന്നിവരാണ് മരിച്ചത്.

ഏഴംഗ സംഘത്തിലെ അഞ്ചുപേരാണ് കടലില്‍ കുളിക്കാനിറങ്ങിയത്. അപകടത്തില്‍പെട്ട ഉടനെ,
ഇബ്രാഹിമിനേയും ജസീര്‍ഖാനേയും മല്‍സ്യത്തൊഴിലാളികള്‍ കരയിലെത്തിച്ച് ആശുപത്രിയിലെത്തിച്ചു.

എന്നാല്‍ ഇബ്രാഹിമിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല. ജസീര്‍ഖാനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പൊലീസും കോസ്റ്റൽ പൊലീസും നടത്തിയ ശക്തമായ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here