ചരിത്രം സൃഷ്ടിച്ച വനിതാമതിലിനെ വാര്‍ത്തയാക്കി ബിബിസിയും; ശബരിമല വിഷയത്തെ രാഷ്ട്രീയവത്ക്കരിച്ചത് ബിജെപിയെന്നും ബിബിസി

കോഴിക്കോട്: കേരളത്തെ പിന്നോട്ടുവലിയ്ക്കാന്‍ ഒരുങ്ങിയിറങ്ങിയവര്‍ക്ക് ശക്തമായ താക്കീതും മുന്നറിയിപ്പുമായി സ്ത്രീലക്ഷങ്ങള്‍ പ്രതിരോധമതില്‍ തീര്‍ത്തത് വാര്‍ത്തയാക്കി ബിബിസിയും.

സ്ത്രീ പുരുഷ സമത്വത്തിനായി ഇന്ത്യന്‍ സംസ്ഥാനമായ കേരളത്തില്‍ സ്ത്രീകള്‍ അണിനിരന്നുവെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്തത്.

ലിംഗസമത്വമെന്ന ആശയം മുന്‍നിര്‍ത്തിയാണ് കേരളത്തിലെ വനിതകള്‍ 620 കിലോമീറ്റര്‍ മതില്‍ തീര്‍ത്തതെന്നും ശബരിമലയില്‍ 10 നും 50 നും ഇടയില്‍ പ്രായമുള്ളവരെ ആര്‍ത്തവത്തില്‍റെ പേരില്‍ സ്ത്രീകളെ കയറ്റില്ലെന്നനതും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യയിലെ പരമോന്നത കോടതി ശബരിമലയിലെ സ്ത്രീ പ്രവേശനം അനുവദിക്കണമെന്ന് വിധി പ്രഖ്യാപിച്ചെങ്കിലും ഒരു വിഭാഗം ആളുകള്‍ ഇതിനെതിരെ പ്രക്ഷോപവുമായി രംഗത്തെത്തുകയായിരുന്നു.

അനു കൂലവിധിയെത്തുടര്‍ന്ന് ശബരിമലയിലെത്തുന്ന സ്ത്രീകളെ പ്രക്ഷോപകാരികള്‍ തടയുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നതെന്നും ബിബിസി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ലക്ഷക്കണക്കിന് വനിതകള്‍ പരിപാടിയില്‍ പങ്കാളിയായെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഹൈന്ദവാചാരങ്ങള്‍ക്കെതിരാണ് സുപ്രീംകോടതി വിധി എന്ന് പ്രചരിപ്പിച്ച് രാജ്യം ഭരിക്കുന്ന പാര്‍ട്ടി (ബി.ജെ.പി)യുടെ നേതൃത്വത്തിലാണ് ശബരിമല വിധി രാഷ്ട്രീയവല്‍ക്കരിച്ചതെന്നും ബി.ബി.സി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News