ശബരിമലയില്‍ സ്ത്രീകള്‍ ദര്‍ശനം നടത്തി; തങ്ങള്‍ പ്രവേശിച്ചെന്ന വാദവുമായി കനക ദുര്‍ഗയും ബിന്ദുവും; വീഡിയോ പുറത്തുവിട്ടു

ശബരിമലയില്‍ തങ്ങള്‍ പ്രവേശിച്ചെന്ന വാദവുമായി രണ്ടു സ്ത്രീകള്‍ രംഗത്തെത്തി. ബിജെപി ആര്‍ എസ് എസ് അക്രമികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ദര്‍ശനത്തിനെത്തി മടങ്ങിപ്പോകേണ്ടിവന്ന കനക ദുര്‍ഗ, ബിന്ദു എന്നിവരാണ് തങ്ങള്‍ ശബരിമലയില്‍ പ്രവേശിച്ചെന്ന വാദവുമായി രംഗത്തെത്തിയത്. ഇതിന്‍റെ ദൃശ്യങ്ങളും, ഇവര്‍ പുറത്തു വിട്ടു. എന്നാല്‍ സംഭവത്തില്‍ സ്ഥിരീകരണമില്ല.

ഇന്നലെ രാത്രി പന്ത്രണ്ടരയോടെ കൂടി പമ്പയിൽ നിന്നും മുകളിലേക്ക് കയറി ഇവർ 3 45 ഓടുകൂടിയാണ് തൊഴുത് നാലരയോടെ കൂടി മടങ്ങുകയായിരുന്നെന്നും ഇവര്‍ പറയുന്നു.

തലശേരി സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് പ്രൊഫസറാണ് ബിന്ദു, സപ്ലൈകോ സെയില്‍സ് അസിസ്റ്റന്റ് മാനേജറാണ് കനകദുര്‍ഗ്ഗ.

മുന്പും ദര്‍ശനത്തിനെത്തിയ ഇവര്‍ക്ക് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ആക്രമണം ശക്തമായതിനെത്തുടര്‍ന്ന് തിരിച്ചിറങ്ങേണ്ടിവരികയായിരുന്നു.

ക‍ഴിഞ്ഞ തവണ അപ്പാച്ചിമേട്ടില്‍ സംഘടിച്ചെത്തിയ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ യുവതികളെ തടഞ്ഞെങ്കിലും പൊലീസ് ഇവരെ നീക്കി മുന്നോട്ടുപോകുകയായിരുന്നു. തുടര്‍ന്ന് മരക്കൂട്ടം പിന്നിട്ടു മുന്നോട്ടുപോയ യുവതികളെ ചന്ദ്രാനന്ദന്‍ റോഡിലും സംഘപരിവാര്‍ തടഞ്ഞു.തുടര്‍ന്ന് ഇവര്‍ക്ക് തിരിച്ചിറങ്ങേണ്ടി വന്നു.

മുന്നോട്ട് പോയാല്‍ അപകടം ഉണ്ടാകുമെന്ന പൊലീസിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്നാണ് ഇരുവരും നേരത്തെ തിരിച്ചിറങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel