യുവതികള്‍ ദര്‍ശനം നടത്തിയതായി സ്ഥിരീകരിക്കാന്‍ ക‍ഴിഞ്ഞിട്ടില്ലെന്ന് ദേവസ്വം പ്രസിഡന്‍റ് എ പത്മ കുമാര്‍

യുവതികള്‍ ദര്‍ശനം നടത്തിയതായി സ്ഥിരീകരിക്കാന്‍ ക‍ഴിഞ്ഞിട്ടില്ലെന്ന് എ പത്മകുമാര്‍.
മാധ്യമങ്ങളില്‍ നിന്നാണ് ഇക്കാര്യങ്ങള്‍ അറിഞ്ഞതെന്നും സ്ഥിരീകരിച്ചിട്ടില്ലെന്നും ദേവസ്വം പ്രസിഡന്‍റ് എ പത്മകുമാര്‍ വ്യക്തമാക്കി.

ശബരിമലയില്‍ തങ്ങള്‍ പ്രവേശിച്ചെന്ന വാദവുമായി കനക ദുര്‍ഗ, ബിന്ദു എന്നിവരാണ് രംഗത്തെത്തിയത്.

നേരത്തെ ദര്‍ശനത്തിനെത്തിയിട്ടും. ബിജെപി ആര്‍ എസ് എസ് അക്രമികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് മടങ്ങിപ്പോകേണ്ടിവന്നവരാണ് ഇരുവരും. ഇതിന്‍റെ ദൃശ്യങ്ങളും, ഇവര്‍ പുറത്തു വിട്ടു. എന്നാല്‍ സംഭവത്തില്‍ സ്ഥിരീകരണമില്ല.

ഇന്നലെ രാത്രി പന്ത്രണ്ടരയോടെ കൂടി പമ്പയിൽ നിന്നും മുകളിലേക്ക് കയറി ഇവർ 3 45 ഓടുകൂടിയാണ് തൊഴുത് നാലരയോടെ കൂടി മടങ്ങുകയായിരുന്നെന്നും ഇവര്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News