കനകദുര്‍ഗയുടേയും ബിന്ദുവിന്‍റേയും കുടുംബാംഗങ്ങള്‍ക്കും വീടുകള്‍ക്കും കനത്ത സുരക്ഷയൊരുക്കി പൊലീസ്

പെരിന്തല്‍മണ്ണ: ചരിത്രം സൃഷ്ടിച്ച് ശബരിമലയില്‍ ദര്‍ശനം നടത്തിയ അങ്ങാടിപ്പുറം സ്വദേശിയായ കനകദുര്‍ഗ്ഗയുടേയും കൊയിലാണ്ടി സ്വദേശിയായ ബിന്ദുവിന്‍റേയും കുടുംബാംഗങ്ങള്‍ക്കും വീടുകള്‍ക്കും കനത്ത സുരക്ഷയൊരുക്കി പൊലീസ്.

ഇരുവരുടേയും കുടുംബാംഗങ്ങളെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി. ഇരുവരുടേയും വീടുകള്‍ക്ക് നേരെ ആക്രമണത്തിന് സാധ്യതയുള്ളതിനാലാണ് കുടുംബാംഗങ്ങളെ ഇവിടെ നിന്നും മാറ്റിയത്.

എന്നാല്‍ കനക ദുര്‍ഗയും ബിന്ദുവും എവിടെയാണ് നിലവിലുള്ളതെന്ന വിവരം പൊലീസ് പുറത്തു വിട്ടിട്ടില്ല. നേരത്തേ ദര്‍ശനത്തിന് ശ്രമിച്ചിരുന്നുവെങ്കിലും കനത്ത പ്രതിഷേധം കാരണം മലയിറങ്ങാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.

അന്ന് വാര്‍ത്തകള്‍ പുറത്തുവന്നു തുടങ്ങിയകതോടെ ഇരുവരുടെയും വീടുകള്‍ക്ക്മന്നില്‍ പ്രതിഷേധവുമായി ആര്‍ എസ് എസ് ആക്രമികള്‍ എത്തിയിരുന്നു .
ഇക്കാര്യങ്ങള്‍ കണക്കിലെടുത്താണ്, ഇവരെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News